Image

കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

Published on 24 May, 2017
കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ ചൈനീസ്‌ അതിര്‍ത്തിക്ക്‌ സമീപം കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തിക്കു സമീപം സിഫാ താഴ്വരയില്‍ നിന്നാണ്‌ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്‌.

ഇതോടെ രക്ഷാ ദൌത്യത്തിനിറങ്ങിയ ഹെലികോപ്‌റ്റര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ വിമാനത്തിലുണ്ടായ രണ്ട്‌ പൈലറ്റുമാരെ സംബന്ധിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല.

അസമിലെ തേസ്‌പൂരില്‍നിന്നു രാവിലെ 9.30ന്‌ പറന്നുയര്‍ന്ന റഷ്യന്‍ നിര്‍മ്മിത സുഖോയ്‌ 30 വിമാനമാണ്‌ കാണാതായത്‌. വിമാനം തേസ്‌പൂരിനു വടക്ക്‌ 60 കിലോമീറ്റര്‍ അകലെ വച്ച്‌ റഡാറില്‍ നിന്‍ അപ്രത്യക്ഷമാവുകയായിരുന്നു.

അരുണാചല്‍ പ്രദേശിലെ ദോലാസാങ്ങ്‌ മേഖലയില്‍ വച്ചാണ്‌ വിമാനം കാണാതാവുന്നത്‌. ഇതിനു മുന്‍പ്‌ 7 തവണ സുഖോയ്‌ വിമാനം തകര്‍ന്ന്‌ അപകടമുണ്ടായിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക