Image

പേ റ്റിഎം പേമെന്റ്‌സ്‌ ബാങ്ക്‌ പ്രവര്‍ത്തനമാരംഭിച്ചു

Published on 24 May, 2017
പേ റ്റിഎം പേമെന്റ്‌സ്‌ ബാങ്ക്‌ പ്രവര്‍ത്തനമാരംഭിച്ചു

ന്യൂദല്‍ഹി: പേ റ്റിഎം പേമെന്റ്‌സ്‌ ബാങ്ക്‌ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത്‌ മുഴുവന്‍ ബാങ്ക്‌ നിര്‍മിക്കുന്നതിന്റെ ഭാഗമായി 400 കോടി രൂപയായിരിക്കും കമ്പനി നിക്ഷേപിക്കുക. ആദ്യ വര്‍ഷം 31 ബ്രാഞ്ചുകളിലായി 3,000 ഉപഭോക്തൃ സേവനങ്ങള്‍ ആരംഭിക്കുകയാണ്‌ ലക്ഷ്യം.

നിക്ഷേപങ്ങള്‍ക്ക്‌ നാലു ശതമാനം പലിശ നിരക്കാണ്‌ നല്‍കുന്നത്‌. ആദ്യം അക്കൗണ്ടെടുക്കുന്ന ഒരു മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക്‌ ക്യാഷ്‌ബാക്കുകളും കമ്പനി നല്‍കുന്നുണ്ട്‌. 2020 ആകുന്നതോടെ 500 മില്ല്യണ്‍ ഉപഭോക്താക്കളെ നേടിയെടുക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക