Image

ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ രാജീവ് ഗാന്ധി അനുസ്മരണാ ദിനം ആചരിച്ചു

Published on 24 May, 2017
ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ രാജീവ് ഗാന്ധി അനുസ്മരണാ ദിനം ആചരിച്ചു
ന്യൂയോര്‍ക്ക്: ഭാരതത്തെ ആധുനികയുഗത്തിലേക്കു ആനയിച്ച ധീരനായ നേതാവായിരുന്നു മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ എന്‍ ഓ സി) കേരളാ ചാപ്റ്റര്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യക്ക് വേണ്ടി ഒട്ടേറെ സംഭാവന നല്‍കിയ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുകളുമാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിന് എന്നും പ്രചോദനമായതെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയാറാം രക്തസാക്ഷി ദിനം വേദന നിറഞ്ഞ ഓര്മകളോടുകൂടിയാണ് ഐ എന്‍ ഓ സി കേരളം ചാപ്റ്റര്‍ ആചരിച്ചത്. ഭാരതത്തിന്റെ വികസനത്തിന് വേണ്ടി മികച്ച സംഭാവന നല്‍കിയ രാജീവ് ഗാന്ധിയുടെ നേതൃത്വം രാജ്യത്തിന് എക്കാലവും മാതൃകയായിരുന്നുവെന്ന് ജോര്‍ജ് എബ്രഹാം അനുസ്മരിച്ചു. രാജ്യ ത്തിന്റ പുരോഗതിക്കു വേണ്ടി വിവിധ പദ്ധതികള്‍ തുടങ്ങിവെച്ചത് രാജീവ് ഗാന്ധിയായിരുന്നുവെന്ന് കേരളാ ചാപ്റ്റര്‍ ചെയര്മാന് തോമസ് റ്റി ഉമ്മന്‍ പ്രസ്താവിച്ചു. തീവ്രവാദികളുടെ ബോംബാക്രമണത്തിനിരയായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന്റെ തന്നെ തീരാനഷ്ടമായിരുന്നുവെന്നു പ്രസിഡണ്ട് ജയചന്ദ്രന്‍ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

അനുസ്മരണ ചടങ്ങില്‍ ഐ എന്‍ ഓ സി നാഷണല്‍ ചെയര്മാന്‍ ജോര്‍ജ് എബ്രഹാം, കേരളാ ചാപ്റ്റര്‍ നാഷണല്‍ ചെയര്മാന് തോമസ് റ്റി ഉമ്മന്‍, പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, കേരളാ ചാപ്റ്റര്‍ വൈസ് ചെയര്മാന്‍ തോമസ് മാത്യു, കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിമാരായ യു എ നസീര്‍, സന്തോഷ് നായര്‍, ഐ എന്‍ ഓ സി നാഷണല്‍ ട്രഷറാര്‍ ജോസ് ചാരുംമൂട്, കേരളാ ചാപ്റ്റര്‍ ട്രഷറാര്‍ ജോസ് തെക്കേടം, ഫ്‌ലോറിഡാ സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് സജി കരിമ്പന്നൂര്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ പോള്‍ പറമ്പി, കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ സതീശന്‍ നായര്‍, രാജന്‍ പടവത്തില്‍, മാത്യു ജോര്‍ജ്, വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, കാലിഫോര്‍ണിയ ചാപ്റ്റര്‍ പ്രസിഡന്റ് സാജു ജോസഫ് , വര്‍ഗീസ് പാലമലയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക