Image

ടൊവീനോയുടെ നായികയായി പിയ വീണ്ടും മലയാളത്തിലേക്ക്

Published on 24 May, 2017
ടൊവീനോയുടെ നായികയായി പിയ വീണ്ടും മലയാളത്തിലേക്ക്
ടൊവീനോയുടെ നായികയായി പിയാ വാജ്‌പേയ് വീണ്ടും മലയാളത്തിലേക്ക്. ബി ആര്‍ വിജയലക്ഷ്മി മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പ്രണയ ചിത്രത്തിലാണ് പിയ ടൊവീനോയുടെ നായികയാവുന്നത്. ടൊവീനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലുമാണ് പിയ ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം.

ചിത്രത്തില്‍, അതിസമ്പന്ന കുടുംബത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഇതില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബ്‌ളോഗ് എഴുത്തുകാരിയായ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിക്കുന്നത്. തന്റേത് തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രമാണെന്ന് പിയ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക