Image

ആദ്യമെത്തുക രാജമൗലിയുടെ മഹാഭാരതം, കൃഷ്ണനായി ആമിര്‍

Published on 24 May, 2017
ആദ്യമെത്തുക രാജമൗലിയുടെ മഹാഭാരതം, കൃഷ്ണനായി ആമിര്‍
ബാഹുബലിക്ക് ശേഷം മഹാഭാരതവുമായി എസ്.എസ് രാജമൗലി എത്തും. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി മഹാഭാരതം എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നിരുന്നു. ഭീമന്റെ കാഴ്ചപ്പാടില്‍ മഹാഭാരത കഥയെ നാേക്കികാണുന്ന രണ്ടാമൂഴം സിനിമയാകുമ്പോള്‍ ഭീമനായി വേഷമിടുന്നത് മോഹന്‍ലാലാണ്. 1000 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാറാണ്.

രാജമൗലിയും മഹാഭാരതത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജമൗലിയുടെ മഹാഭാരതത്തില്‍ കൃഷ്ണ വേഷം കെട്ടാനുള്ള ആഗ്രഹം നേരത്തെ ബോളിവുഡ് താരം അമീര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജമൗലി കൃഷ്ണ വേഷത്തിനായി അമീറിനെ നിയോഗിച്ചെന്നാണ് സൂചന. അമീര്‍ഖാന്‍ ഇതിനായുള്ള റിസര്‍ച്ച് വര്‍ക്കുകളിലാണത്രേ. തന്റെ മഹാഭാരതത്തില്‍ പ്രമുഖ താരങ്ങളേക്കാല്‍ താരതമ്യേന പുതുമുഖങ്ങളാകും കൂടുതല്‍ ഉണ്ടാവുക എന്നും രാജമൗലി വെളിപ്പെടുത്തിയിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ നീക്കിവെക്കുന്നതിന് നിരവധി പ്രമുഖ താരങ്ങളെ ഒരുമിച്ച് കിട്ടുക അസാധ്യമാകുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.

അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന മഹാഭാരതത്തേക്കാള്‍ മുമ്പായി രാജമൗലിയുടെ മഹാഭാരതം എത്തിയേക്കും. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരില്‍ ഒരാള്‍ കൂടിയാണ് ഇന്ന് രാജമൗലി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക