Image

രാജ്യത്തെ ആദ്യ മൊബൈല്‍ എടിഎമ്മുമായി യുഎഇ എക്‌സ്‌ചേഞ്ച്

Published on 24 May, 2017
രാജ്യത്തെ ആദ്യ മൊബൈല്‍ എടിഎമ്മുമായി യുഎഇ എക്‌സ്‌ചേഞ്ച്


      ദുബായ്: ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് താമസസ്ഥലത്ത് ധനവിനിമയ സേവനങ്ങളെത്തിക്കാന്‍ യുഎഇ എക്‌സ്‌ചേഞ്ച് രംഗത്ത്. ബ്രാന്‍ഡിന്റെ ശന്പള സംരക്ഷണ സംവിധാനമായ ’സ്മാര്‍ട്ട് പേ’യുടെ 11ാം വാര്‍ഷികത്തിലാണ് കന്പനി മൊബൈല്‍ സേവന സംരംഭം പ്രഖ്യാപിക്കുന്നത്. ദുബായ് ലേ മെറിയഡിനില്‍ നടന്ന പരിപാടിയില്‍ യുഎഇ എക്‌സ്‌ചേഞ്ച് നേതൃസംഘം മൊബൈല്‍ എക്‌സ്‌ചേഞ്ച് അവതരിപ്പിച്ചു. യുഎഇയില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രധാന ലേബര്‍ ക്യാന്പ് പ്രദേശങ്ങള്‍ ഉള്‍പ്പടെ ദുബായ് എമിറേറ്റില്‍ മൊബൈല്‍ എക്‌സ്‌ചേഞ്ച് സഞ്ചരിക്കും. മൊബൈല്‍ എക്‌സ്‌ചേഞ്ച് സന്ദര്‍ശന സമയത്ത് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ശന്പളം പിന്‍വലിക്കാനും പണമയക്കാനും സാധിക്കും.

യുഎഇ എക്‌സ്‌ചേഞ്ച് എല്ലാ കാലത്തും സാങ്കേതിക വിദ്യക്ക് അനുസൃതവും ഉപഭോക്തൃ കേന്ദ്രീകൃതവുമാണെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പ്രമോദ് മങ്ങാട്ട് പുതിയ സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യ ട്രാന്‍സാക്ഷനും ഇതോടൊപ്പം നടത്തി.

ദൂരെ പ്രദേശങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ സാന്പത്തിക ഇടപാടുകള്‍ക്ക് പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചതിനാലാണ് മൊബൈല്‍ എക്‌സ്‌ചേഞ്ച് തുടങ്ങാന്‍ തീരുമാനിച്ചതെന്നും ഇതിനായി സഹകരിച്ച യുഎഇ അധികാരികളോടും മാസ്റ്റര്‍ കാര്‍ഡിനോടും അഭ്യുദയകാംക്ഷികളോടും അദ്ദേഹം നന്ദി അറിയിച്ചു.

2006ല്‍ സ്മാര്‍ട്ട് പേ കാര്‍ഡിലൂടെ വിപ്ലവകരമായ ചുവടുവയ്പ്പാണ് യുഎഇ എക്‌സ്‌ചേഞ്ച് നടത്തിയത്. ചെറിയ വേതന തൊഴിലാളികള്‍ക്ക് അവരുടെ ശന്പളം കൃത്യമായി ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി 2009 തില്‍ യുഎഇ തൊഴില്‍ മന്ത്രാലയവുമായി കൈകോര്‍ത്ത് പുതിയ വേതന സംരക്ഷണ സംവിധാനത്തെ കുറിച്ച് (ഡബ്ല്യുപിഎസ്) ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.


റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക