Image

ആരാധകര്‍ക്ക് ഹരമായി ദുല്‍ഖര്‍ സല്‍മാന്‍ മസ്‌കറ്റില്‍

Published on 24 May, 2017
ആരാധകര്‍ക്ക് ഹരമായി ദുല്‍ഖര്‍ സല്‍മാന്‍ മസ്‌കറ്റില്‍

      മസ്‌കറ്റ്: മലയാള സിനിമയിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന് മസ്‌കറ്റില്‍ ആരാധകരുടെ വരവേല്‍പ്.കൊച്ചിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദുല്‍ഖര്‍. അവന്യൂസ് മാളിലെ ഗോള്‍ഡ് സൂക്കിലാണ് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്. ആയിരങ്ങളാണ് പ്രീയ നടനെ കാണാന്‍ അവന്യൂസ് മാളില്‍ എത്തിചേര്‍ന്നത്. ആദ്യ വില്‍പ്പന ബര്‍ക്കയിലെ മജാന്‍ കാറ്ററിംഗ് സര്‍വീസസിന്റെ ചെയര്‍മാന്‍ സുധാകരനും അദേഹത്തിന്റെ ഭാര്യ ദിജി സുധാകരനും നല്‍കികൊണ്ട് നിര്‍വഹിച്ചു. 

സ്വര്‍ണ്ണാഭരണത്തിന്റെ ആദ്യ വില്‍പ്പന പ്രശസ്ഥ സിനിമാ നടി ശ്വേതാ മേനോന്‍ ജെ.കെ ഫിലിംസിന്റെ ജയകുമാര്‍ വള്ളിക്കാവിന് നല്‍കിക്കൊണ്ടാണ് നിര്‍വഹിച്ചത്. ഒമാനിലെ സാമൂഹിക സാംസ്‌കാരിക നായകന്മാരോടൊപ്പം നടന്‍ നിയാസ്, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവരും ഉണ്ടായിരുന്നു. ചടങ്ങിന് കൊച്ചിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജഗജിത് പ്രഭാകരന്‍, ചെയര്‍മാന്‍ റെയ്ദ് അഹമ്മദ് ബേക്കര്‍, ഡയറക്ടര്‍ അനുരാജ് സിന്‍ഹ, മാനേജിംഗ് പാര്‍ട്ട്ണര്‍ രാജേഷ് ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷിലിന്‍ പൊയ്യാറ, രമ്യ ഡന്‍സില്‍ എന്നിവരായിരുന്നു അവതാരകര്‍. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഓഫറുകള്‍ അടുത്ത മാസം വരെ തുടരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജഗജിത് പ്രഭാകരന്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക