Image

അനുവാദം ആവശ്യമില്ല; സൈന്യത്തിന്‌ തിരിച്ചടിക്കാമെന്ന്‌ പ്രതിരോധ മന്ത്രി

Published on 25 May, 2017
അനുവാദം ആവശ്യമില്ല; സൈന്യത്തിന്‌ തിരിച്ചടിക്കാമെന്ന്‌ പ്രതിരോധ മന്ത്രി

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ സൈന്യത്തിന്‌ സര്‍വ്വ പിന്തുണയുമായി കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. പാക്കിസ്ഥാന്റെ ഭാഗത്ത്‌ നിന്നും രൂക്ഷമായ തരത്തില്‍ അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ ആരുടെയും അനുവാദം കാത്ത്‌ നില്‍ക്കാതെ സൈന്യത്തിന്‌ നടപടി എടുക്കാമെന്ന്‌ ജെയ്‌റ്റ്‌ലി പറഞ്ഞു.

സൈനിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത്‌ സൈനികരാണ്‌, രാഷ്ട്രീയക്കാരല്ല. യുദ്ധ സമാനമായ സാഹചര്യങ്ങളില്‍ തീരുനാമെടുക്കേണ്ടത്‌ സൈനികരാണ്‌. അവര്‍ തീരുമാനത്തിനായി പാര്‍ലമെന്റ്‌ എംപിമാരെ കാത്തുനില്‍ക്കേണ്ട കാര്യമില്ല.

പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും വരുന്ന ഏത്‌ ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈന്യത്തിനു കഴിയും. അടിയന്തര സാഹചര്യത്തില്‍ പാര്‍ലമെന്റിലെ ഒരു നേതാവിനെ വിളിക്കാനോ ആരുടെയും അനുവാദം ലഭിക്കാനോ കാത്ത്‌ നില്‍ക്കേണ്ട ആവശ്യമില്ലെന്ന്‌ ജെയ്‌റ്റ്‌ലി പറഞ്ഞു.

ഇന്നലെ രാവിലെ പാക്‌ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്കടുത്ത്‌ പറത്തിയതായി പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. അതിനിടെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നു എന്ന പേരില്‍ വ്യാജ വീഡിയോകള്‍ പാക്‌ സൈന്യം പുറത്തുവിട്ടിട്ടുണ്ട്‌. എന്നാല്‍, വീഡിയോയിലുള്ളത്‌ ഇന്ത്യന്‍ പോസ്റ്റുകളല്ലെന്നും അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക