Image

സാന്‍ഹൊസെ ക്‌നാനായ ദേവാലയത്തിന് പുതിയ വൈദീക മന്ദിരം

വിവിന്‍ ഓണശേരില്‍ Published on 25 May, 2017
സാന്‍ഹൊസെ ക്‌നാനായ ദേവാലയത്തിന് പുതിയ വൈദീക മന്ദിരം
സാന്‌ഹൊസെ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിനു പുതിയ വൈദിക മന്ദിരം.

സെന്റ് മേരീസ് മിഷന്‍ ഫ്രീമൗണ്ട് പ്രദേശത്തായിരുന്ന കാലത്താണ് തങ്ങളുടെ അജപാലന ശുശ്രൂഷയ്ക്കായി വരുന്ന വൈദികന് താമസിക്കുന്നതിനായി ഫ്രീമൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഹോളി സ്പിരിറ്റ് അമേരിക്കന്‍ കത്തോലിക്ക ദേവാലയത്തിന്റെ ഗസ്റ്റ് ഹൗസില്‍ വാടകയ്ക്കു താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

സെന്റ് മേരീസ് മിഷന്‍ സ്വന്തമായി ദേവാലയം വാങ്ങിയത് മാര്‍ച്ച് 24, 2012 ല്‍ സാന്‍ഹൊസെയില്‍ ആണ്. ആഴ്ചയില്‍ 7 ദിവസവും വി.കുര്‍ബാന ആരംഭിച്ചപ്പോഴും, ഇടവക ഏപ്രില്‍ 19 2015 ല്‍ ഫൊറോന ആയി ഉയര്‍ത്തപ്പെട്ടപ്പോഴും ഇടവക വികാരി ഫ്രീമൗണ്ടില്‍ നിന്നും 30 മിനിട്ടില്‍ കൂടുതല്‍ യാത്ര ചെയ്താണ് ദേവാലയത്തില്‍ എത്തിയിരിക്കുന്നത്.

നാട്ടില്‍ നിന്നോ മറ്റു സ്ഥലങ്ങളില്‍ നിന്നോ ഇടവക സന്ദര്‍ശനത്തിനായി വരുന്ന വൈദികര്‍ക്കോ, അല്മായര്‍ക്കോ, ഇടവകയിലെ ഭവനങ്ങളിലോ, മറ്റു സൗകര്യപ്രദമായ സ്ഥലങ്ങളോ വാടകയ്ക്കു എടുത്താണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.

ദേവാലയത്തോടു ചേര്‍ന്നു ഒരു വൈദിക മന്ദിരം വേണമെന്നു കഴിഞ്ഞ വര്‍ഷമായി നോക്കിയതിന്റെ ഫലമായി 3 ബഡ്‌റൂം ഉള്ള ഒരു വീടും 2 ബെഡ്‌റൂം ഉള്ള ഒരു ഗസ്റ്റ് ഹൗസ്് ഉള്‍പ്പെടെ ഉള്ള വീട് ദേവാലയത്തിന്റെ അതിര്‍ത്തിക്കടുത്തു വില്പനയ്ക്കു വരുകയും ഉടന്‍തന്നെ അത് സ്വന്തമാക്കുകയും ചെയ്തു.

ഏപ്രില്‍ 26 2017 ല്‍ വൈദിക മന്ദിരം വാങ്ങുകയും ജൂണ്‍ നാലാം തീയതി വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബഹു: കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവ് നിര്‍വഹിക്കുന്നു.

ജൂണ്‍ നാലാം തീയതി 10.30 ന് വി.കുര്‍ബാനയും, തുടര്‍ന്നുള്ള വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പു കര്‍മ്മങ്ങളിലേയ്ക്കും ഇടവക വികാരിയായ റവ.ഫാ.മാത്യു മേലേടത്തും, കൈക്കാരന്‍മാരായ ജോണ്‍സന്‍ പുറയംപള്ളിയില്‍, ജോയി കുന്നശ്ശേരില്‍, ബിനോയി ചേന്നാത്തും, മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ഏവരെയും ക്ഷണിക്കുന്നു.

സാന്‍ഹൊസെയില്‍ നിന്നും അറിയിച്ചതാണിത്.

വിവിന്‍ ഓണശേരില്‍

സാന്‍ഹൊസെ ക്‌നാനായ ദേവാലയത്തിന് പുതിയ വൈദീക മന്ദിരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക