Image

ബാബ്‌റി മസ്‌ജിദ്‌ കേസ്‌: അദ്വാനിയും ഉമാഭാരതിയും മുരളി മനോഹര്‍ ജോഷിയും ഹാജരാകണം

Published on 25 May, 2017
ബാബ്‌റി മസ്‌ജിദ്‌ കേസ്‌: അദ്വാനിയും ഉമാഭാരതിയും മുരളി മനോഹര്‍ ജോഷിയും ഹാജരാകണം


ന്യൂഡല്‍ഹി:ബാബ്‌റി മസ്‌ജിദ്‌ കേസില്‍ ബിജെപി നേതാക്കളായ ലാല്‍കൃഷ്‌ണ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ ഹാജരാകണമെന്ന്‌കോടതിയുടെ സമന്‍സ്‌. നാളെ ലക്‌നൌവിലെ സിബിഐ പ്രത്യേകകോടതിയില്‍ ഹാജരാകണമെന്നാണ്‌ സമന്‍സ്‌. അതേസമയം, നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

ഇവര്‍ക്ക്‌ പുറമെ നേതാക്കളായ വിനയ്‌ കത്യാര്‍, സ്വാധി റിതംഭര, വിഷ്‌ണുഹരി ഡാല്‍മിയ. മഹന്ത്‌ രാംവില്യാസ്‌ വേദാന്തി. മഹന്ത്‌ നൃത്യഗോപാല്‍ ദാസ്‌, ബൈകുന്ത ലാല്‍ ശര്‍മ്മ തുടങ്ങി 17 പേരോടാണ്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. കേസില്‍ സിബിഐ പ്രത്യേക കോടതി ഇന്നലെ വാദം തുടങ്ങി.

ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുന:സ്ഥാപിക്കാന്‍ ഏപ്രില്‍ 19ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കേസിലാണ്‌ ഹാജരാകാന്‍ നിദ്ദേശിച്ചിട്ടുള്ളത്‌. കേസില്‍ അഞ്ച്‌ വിഎച്ച്‌പി നേതാക്കള്‍ക്ക്‌ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക