Image

കണ്ണൂരിലെ ആദ്യ മള്‍ട്ടിപ്‌ളെക്‌സ്‌ തലശേരിയില്‍, ഉദ്‌ഘാടന ചിത്രം സച്ചിന്‍

Published on 25 May, 2017
കണ്ണൂരിലെ ആദ്യ മള്‍ട്ടിപ്‌ളെക്‌സ്‌ തലശേരിയില്‍, ഉദ്‌ഘാടന ചിത്രം സച്ചിന്‍

കണ്ണൂര്‍ ജില്ലയിലെ ആദ്യ മള്‍ട്ടിപ്‌ളെക്‌സ്‌ തലശേരിയില്‍.  തലശേരി ഡൗണ്‍ ടൗണ്‍ മാളില്‍ വന്‍ മള്‍ട്ടിപ്ലെക്‌സ്‌ ശൃംഖലയായ കാര്‍ണിവല്‍ ആണ്‌ തലശേരിയിലെ തിയറ്ററിന്‌ പിന്നില്‍.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ മള്‍ട്ടിപ്‌ളെക്‌സ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്റെ ജീവിതം പറയുന്ന സച്ചിന്‍ ആണ്‌ കാര്‍ണിവല്‍ സിനിമാസിലെ ഉദ്‌ഘാടന ചിത്രം. സച്ചിന്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാക്കളും കാര്‍ണിവല്‍ സിനിമാസ്‌ ആണ്‌. ഞായറാഴ്‌ച മുതല്‍ സച്ചിന്‍ സ്‌ക്രീനിംഗ്‌ ആരംഭിക്കും

മൂന്ന്‌ സ്‌ക്രീനുകളാണ്‌ കാര്‍ണിവല്‍ സിനിമാസില്‍ ഉള്ളത്‌. ആകെ 450 സീറ്റുകളും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക