Image

രജനി-രഞ്‌ജിത്‌ സിനിമ കാലാ കരികാലന്‍

Published on 25 May, 2017
രജനി-രഞ്‌ജിത്‌ സിനിമ കാലാ കരികാലന്‍


 കബാലിക്ക്‌ ശേഷം പാ രഞ്‌ജിത്‌ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്‌ കാലാ കരികാലന്‍.  കബാലീശ്വരന്‍ എന്ന അധോലോക നായകന്റെ കഥ പറഞ്ഞ കബാലിക്ക്‌ പിന്നാലെ ഹാജിമസ്‌താനും മുംബൈ അധോലോകവും പ്രമേയമാകുന്ന ചിത്രമാണ്‌ രജനീകാന്തിനെ നായകനാക്കി പാ രഞ്‌ജിത്‌ ഒരുക്കുന്നതെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. 

എന്നാല്‍ മസ്‌താന്‍ കുടുംബം ചിത്രത്തിനെതിരെ രംഗത്ത്‌ വന്നതോടെ ഇത്തരമൊരു പ്രൊജക്ട്‌ പരിഗണനയില്‍ ഇല്ലെന്ന്‌ അണിയറക്കാര്‍ വ്യക്തമാക്കി.

കബാലിക്ക്‌ പിന്നാലെ കാലാ എന്ന പേര്‌ രഞ്‌ജിത്‌ ചിത്രത്തിന്‌ നല്‍കിയതിലെ രാഷ്ട്രീയ സൂചനയും ചര്‍ച്ചയായിട്ടുണ്ട്‌. കാല ഭൈരവന്‍ എന്ന ശിവന്റെ പര്യായത്തിന്റെ സൂചനയാണ്‌ സിനിമയുടെ പേരെന്നറിയുന്നു. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ്‌ ആണ്‌ നിര്‍മ്മാണം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന യെന്തിരന്‍ രണ്ടാം ഭാഗമായ 2.0 ആണ്‌ രജനിയുടെ അടുത്ത റിലീസ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക