Image

റാണ ഭീമനാകുന്നു!

Published on 25 May, 2017
റാണ ഭീമനാകുന്നു!
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ തെലുഗു താരം റാണ ദഗ്ഗുബതി അവതരിപ്പിച്ച വില്ലന്‍ വേഷം ബല്ലാല ദേവന്‍ വളരെ ശ്രദ്ധനേടിയിരുന്നു. ഈ വേഷത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി റാണ സഹിച്ച ത്യാഗങ്ങളും വാര്‍ത്തയായി. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹാഭാരതകഥയിലെ ഭീമനാവാന്‍ ഒരുങ്ങുകയാണ് താരം. കുരുക്ഷേത്ര എന്ന കന്നഡ ചിത്രത്തിലാണ് റാണ ഭീമനായെത്തുന്നത്.
കന്നഡയിലെ പ്രഗത്ഭനായ സംവിധായകന്‍ നാഗന്നയാണ് ഈ ചിത്രത്തിന്റെ അമരക്കാരന്‍. മുനിരത്‌നയാണ് നിര്‍മ്മാണം. അതേസമയം കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ ചിത്രത്തില്‍ ദുര്യോധനന്റെ വേഷം ചെയ്യും. പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം ബാഹുബലി പോലെതന്നെ ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും കുരുക്ഷേത്രയും.
കന്നഡ എഴുത്തുകാരന്‍ ജെ കെ ബരവിയാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. ജൂലൈ 23ന് ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക