Image

ദേശവിരുദ്ധ ചാനലിനോട്‌ സംസാരിക്കില്ലെന്ന മണിശങ്കര്‍ അയ്യരുടെ മറുപടിയില്‍ അമ്പരന്ന്‌ റിപ്പബ്ലിക്ക്‌ ടി വി റിപ്പോര്‍ട്ടര്‍

Published on 26 May, 2017
 ദേശവിരുദ്ധ ചാനലിനോട്‌ സംസാരിക്കില്ലെന്ന മണിശങ്കര്‍ അയ്യരുടെ മറുപടിയില്‍ അമ്പരന്ന്‌  റിപ്പബ്ലിക്ക്‌ ടി വി റിപ്പോര്‍ട്ടര്‍


ദേശവിരുദ്ധ ചാനലിനോട്‌ സംസാരിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍. റെസ്‌റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയ അയ്യരെ പിന്തുടര്‍ന്നെത്തിയ റിപ്പബ്ലിക്ക്‌ ടിവി റിപ്പോര്‍ട്ടറോടാണ്‌ താന്‍ ദേശവിരുദ്ധ ചാനലിനോട്‌ സംസാരിക്കില്ലെന്ന്‌ മണി ശങ്കര്‍ അയ്യര്‍ തുറന്നടിച്ചത്‌.

റിപ്പോര്‍ട്ടര്‍ ചോദ്യം വീണ്ടും വീണ്ടും ഉന്നയിച്ചെങ്കിലും താന്‍ ദേശവിരുദ്ധ ചാനലിനോട്‌ സംസാരിക്കില്ലെന്ന്‌ തന്നെയായിരുന്നു അയ്യറുടെ മറുപടി. ഹുറിയത്ത്‌ നേതാവുമായുള്ള താങ്കളുടെ കൂടിക്കാഴ്‌ച്ച എന്തിനായിരുന്നു എന്നതായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

വീണ്ടും ഒരേ കാര്യം തന്നെ ചോദിച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ടറോട്‌ കടുത്ത ഭാഷയില്‍ റിപ്പബ്ലിക്ക്‌ ടിവി പോലുള്ള ദേശവിരുദ്ധ ചാനലിനോട്‌ സംസാരിക്കില്ല എന്ന്‌ വ്യക്തമാക്കിയതാണ്‌. ദയവ്‌ ചെയ്‌ത്‌ ഇവിടെ നിന്ന്‌ ഇറങ്ങിപോകൂ എന്ന്‌ മണിശങ്കര്‍ അയ്യര്‍ കയര്‍ത്തു.

അര്‍ണബ്‌ ഗോസമി ആരംഭിച്ച റിപ്പബ്ലിക്ക്‌ ടിവി ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇങ്കിതങ്ങള്‍ക്കനുസൃതമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

അയ്യരുടെ നേതൃത്വത്തിലുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പ്‌ കശ്‌മീര്‍ വിമത നേതാവ്‌ സയ്യദ്‌ അലി ഗിലാനി, മിര്‍വായിസ്‌ ഉമര്‍ ഫറൂഖ്‌, ഷാബിര്‍ അഹമ്മദ്‌ ഷ്‌ എന്നിവരുമായി കശ്‌മീര്‍ പ്രശ്‌നത്തില്‍ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. 
Join WhatsApp News
sathyan 2017-05-26 04:51:51
അങ്ങനെ സത്യം പറ മണി ശങ്കരാ ധെര്യ പൂര്‍വം. ഇറനെപ്പോലെയും സൗദി പൊലെയും ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ ദേശദ്രോഹികാളാണ്. ഇന്ത്യന്‍ പൗരനെ ജീപ്പില്‍ കെട്ടിയിട്ട ഇന്ത്യന്‍ പട്ടാള നെതാവിനെ ആദ്‌സരിക്കുന്നതും ഒട്ടും ശരിയല്ല. ഇന്ത്യന്‍ പൗരനു വേണ്ടിയാണ് ഇന്ത്യ. പശുവിന്റെ പേരിലായാലും മതത്തിന്റെ പെരിലായാളും ഇന്ത്യാക്കാരനെ കൊല്ലുന്നവര്‍ ഇന്ത്യയുടെ ശത്രുക്കളാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക