Image

റമദാന്‍ : വിശ്വാസിയുടെ വിളവെടുപ്പ് കാലം ഐ.സി.എഫ് റമദാന്‍ മുന്നൊരുക്കം നടത്തി

Published on 26 May, 2017
റമദാന്‍ : വിശ്വാസിയുടെ വിളവെടുപ്പ് കാലം  ഐ.സി.എഫ് റമദാന്‍ മുന്നൊരുക്കം നടത്തി
ദമ്മാം : വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ്. നടത്തുന്ന റമദാന്‍ ക്യാമ്പിനോടനുബന്ധിച്ച് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്നൊരുക്കം നടത്തി,

 വൃതാനുഷ്ടാനത്തിലൂടെ ആത്മാവിനേയും, ശരീരത്തെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ചടങ്ങില്‍  മുഖ്യ പ്രഭാഷണം  നടത്തിയ  എസ് വൈ എസ് സംസ്ഥാന ക്ഷേമകാര്യ പ്രസിഡന്റ് ഡോ :  മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പറഞ്ഞു.

ദമ്മാം അല്‍ റയാന്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ പരിപാടി ഉത്ഘാടനം ചെയ്തു , അബ്ദുല്‍ സമദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു, മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ത്ഥന നടത്തി, അബ്ദുല്‍ ബാരി നദ്‌വി, ഹസ്സന്‍ സഖാഫി മുക്കം, അഷ്‌റഫ് ആളത്ത്, എന്നിവര്‍ സംസാരിച്ചു, ശരീഫ് സഖാഫി കീച്ചേരി സ്വാഗതവും, അബ്ബാസ് തെന്നല നന്ദിയും പറഞ്ഞു.


റമദാന്‍ : വിശ്വാസിയുടെ വിളവെടുപ്പ് കാലം  ഐ.സി.എഫ് റമദാന്‍ മുന്നൊരുക്കം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക