Image

മയമക്കു മരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നവര്‍ മയക്കു മരുന്ന് കഴിച്ചു മരിച്ചു

പി.പി.ചെറിയാന്‍ Published on 26 May, 2017
മയമക്കു മരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നവര്‍ മയക്കു മരുന്ന് കഴിച്ചു മരിച്ചു
പെന്‍സില്‍വാനിയ: മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി നേര്‍വഴിക്കു നയിക്കുവാന്‍ നിയോഗിക്കപ്പെട്ട രണ്ടു കൗണ്‍സിലര്‍മാര്‍ അമിതമായി മയക്കു മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു.

പെന്‍സില്‍വാനിയ അഡിക്ഷന്‍ സെന്ററിലാണ് സംഭവം.
ഈ ഫെസിലിറ്റിയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി മയക്കുമരുന്നില്‍ നിന്നും മോചനം പ്രാപിക്കുന്നതിനിടയിലാണ് കൗണ്‍സിലര്‍മാരുടെ മരണം.

മെയ് 21 ഞായറാഴ്ച നടന്ന സംഭവം ചെസ്റ്റര്‍ കൗണ്ടി അറ്റോര്‍ണി ഓഫിസറാണ് പുറത്തുവിട്ടത്.
ഇവിടെ കഴിഞ്ഞിരുന്ന അന്തേവാസികളാണ് ഞായറാഴ്ച രാവിലെ ഇരുവരും അബോധാവസ്ഥയില്‍ കിടന്നിരുന്ന വിവരം അധികൃതരെ അറിയിച്ചത്.

രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഹെറോയ്ന്‍, സിറിഞ്ച് തുടങ്ങിയവ ഇവരുടെ മുറിയില്‍ നിന്നും കണ്ടെടുത്തു.

മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും, ഓരോ ദിവസം ശരാശരി 91 പേര്‍ അമേരിക്കയില്‍ ഓവര്‍ഡോസു മൂലം മരിക്കുന്നതെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തോമസ് ഹോഗന്‍ പറഞ്ഞു.

മയമക്കു മരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നവര്‍ മയക്കു മരുന്ന് കഴിച്ചു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക