Image

കശാപ്പ്‌ നിര്‍ത്തുന്നു എന്നതിനര്‍ത്ഥം ജനാധിപത്യം നിര്‍ത്തുന്നു എന്നാണ്‌'; അഡ്വ. സിദ്ദിഖ്‌

Published on 26 May, 2017
കശാപ്പ്‌ നിര്‍ത്തുന്നു എന്നതിനര്‍ത്ഥം ജനാധിപത്യം നിര്‍ത്തുന്നു എന്നാണ്‌'; അഡ്വ. സിദ്ദിഖ്‌

കോഴിക്കോട്‌: കന്നുകാലി കശാപ്പ്‌ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന്‌ പ്രതിഷേധം ശക്തമാകുന്നു. കന്നുകാലികളുടെ കശാപ്പ്‌ നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്നാണെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ ടി. സിദ്ദിഖ്‌ പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.


ഈ നിരോധനം സംസ്ഥാനത്തിന്റെ അധികാരമായിരിക്കെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ്‌ സര്‍ക്കാറിന്റേത്‌. പശുവിനെ സംരക്ഷിക്കുന്നു എന്ന മറവില്‍ കാളയും പോത്തും നിയന്ത്രിക്കുന്നതിനു പിന്നില്‍ ആര്‍.എസ്‌.എസ്‌ അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്‌ കോടതിയില്‍ നിലനില്‍ക്കില്ല എന്ന്‌ ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയമായി ഈ വിജ്ഞാപനം ഉപയോഗിക്കാനുള്ള തന്ത്രമാണു. ഞങ്ങള്‍ നിരോധിച്ചു, പക്ഷെ കോടതി തടഞ്ഞു എന്ന്‌ വിലപിക്കാനുള്ള തന്ത്രം. മോഡി കന്നുകാലി കശാപ്പ്‌ നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്ന്‌ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക