Image

ഞായറാഴ്ച ന്യൂ ജേഴ്‌സിയില്‍ ഹാസ്യത്തിന്റെ വെടിക്കെട്ട് (ഫ്രാന്‍സിസ് തടത്തില്‍)

Published on 26 May, 2017
ഞായറാഴ്ച ന്യൂ ജേഴ്‌സിയില്‍ ഹാസ്യത്തിന്റെ വെടിക്കെട്ട്  (ഫ്രാന്‍സിസ് തടത്തില്‍)
പിഷാരടി - ധര്‍മജന്‍ ടീമിന്റെ ഹാസ്യമാല
ദിലീപിന്റെ ചിരിക്കെ'്
നാദിര്‍ഷായുടെ സംവിധാനം
റിമി ടോമിയുടെ ഗാന ഹാസ്യമേള
26 കലാകാരന്മാരുടെ ഹാസ്യപ്പെരുമ

ബി.എം.ബി ബില്‍ഡേഴ്‌സ് മെഗാ സ്‌പോസര്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നര്‍മത്തിന്റെ മെഗാപൂരം ഈ ആഴ്ചയില്‍. മലയാളത്തിന്റെ മുന്‍നിര ഹാസ്യ സാമ്രാട്ടുകള്‍ ഒരുക്കുന്ന ചിരിയുടെ വെടിക്കെട്ട് മേയ് 28-ന് ഞായറാഴ്ച വൈകുന്നേരം അരങ്ങേറും. മലയാള സിനിമയിലെ ചിരിയുടെ തമ്പുരാന്‍ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് നേതൃത്വം നല്‍കുന്ന ദിലീപ് ഷോ എന്ന് പേരിട്ടിരിക്കുന്ന ഹാസ്യ സ്റ്റേജ് പരിപാടിയാണ് ഞായറാഴ്ച വൈകുന്നേരം ന്യൂജേഴ്‌സിയില്‍ ലോഡായിലുള്ള ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുക. 1800-ല്‍ അധികം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിലെ വിസ്മയക്കാഴ്ച കാണാന്‍ ഇതിനകം പ്രധാന വിഭാഗങ്ങളിലെ സീറ്റുകള്‍ എല്ലാം തന്നെ വിറ്റഴിഞ്ഞു. 

വര്‍ധിച്ച ഡിമാന്‍ഡുമൂലം ഓഡിറ്റോറിയത്തിലെ ബാല്‍ക്കണിയും ബുക്ക് ചെയ്തതായി സംഘാടകര്‍ അറിയിച്ചു. കൃത്യം ആറുമണിക്ക് ഷോ ആരംഭിക്കും.
അമേരിക്കന്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് അതിഭദ്രാസനത്തിന്റെ വിവിധ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ധനശേഖരണത്തിനായി നടത്തുന്ന ഈ പരിപാടിയുടെ വിപുലമായ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നതായി ജനറല്‍ കണ്‍വീനര്‍ ജോജി കാവനാല്‍, ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫ് എന്നിവര്‍ അറിയിച്ചു. 

സ്റ്റേജ് ഷോകളുടെ ചക്രവര്‍ത്തിയായി മാറിയ രമേഷ് പിഷാരടിയും ചക്രവര്‍ത്തിയുടെ തികഞ്ഞ അനുയായിയും 'പ്രധാനമന്ത്രി'യുമായ ധര്‍മജനും മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ദിലീപിനൊപ്പം ഈ ഹാസ്യ കലാമാമാങ്കത്തിന് ഒത്തുചേരുമ്പോള്‍ ചിരിയുടെ വരാനിരിക്കുന്ന കോലാഹലങ്ങള്‍ എന്തെന്ന് പറഞ്ഞറിയിക്കേണ്ടതുണ്ടോ? ഈ ഷോയുടെ സംവിധായകനാകട്ടെ, മലയാള സ്‌റ്റേജ് ഷോകള്‍ ഒരുക്കുന്നതില്‍ മൂന്നുപതിറ്റാണ്ടിലേറെ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന നാദിര്‍ഷയാണെന്നത് പരിപാടിയുടെ വിജയത്തിന്റെ മറ്റൊരു കാരണം കൂടിയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ദിലീപ് ഷോ അമേരിക്കയിലങ്ങോളമിങ്ങോളം നിറഞ്ഞ സദസുകള്‍ കയ്യടക്കിയ ശേഷമാണ് ഞായറാഴ്ച ന്യൂജേഴ്‌സിയിലെത്തുന്നത്. 

ദിലീപിന്റെ നവവധുവും മലയാള സിനിമയില്‍ മലയാണ്മയുടെ പ്രതീകവുമായ കാവ്യാ മാധവനുള്‍പ്പെടെ നടീനടന്മാരുടെയും നൃത്തനൃത്യ കലാകാരന്മാരുടെയും വമ്പന്‍ പടതന്നെ നിരവധി ഹാസ്യകലാകാരന്മാര്‍ക്കൊപ്പം ചേരുമ്പോള്‍ ഈ മെഗാഷോ മറക്കാനാവാത്ത അനുഭവമായിരിക്കും ന്യൂജേഴ്‌സിയിലെ കലാ ആസ്വാദകര്‍ക്ക് നല്‍കുക. ഒരോ സ്‌റ്റേജിലും വ്യത്യസ്തമായ നമ്പരുകള്‍ അവതരിപ്പിക്കാന്‍ തന്മയത്വമുള്ള പിഷാരടി - ധര്‍മരാജന്‍ കൂട്ടുകെട്ടിനൊപ്പം നിമിഷ ഫലിതങ്ങള്‍ ഉരുളയ്ക്കുപ്പേരി പോലെ അവതരിപ്പിക്കാന്‍ മിടുക്കനായ മഹാനടന്‍ ദിലീപുകൂടി ചേരുന്നതോടെ ചിരിയുടെ മാലപ്പടക്കം കൂട്ടപ്പൊരിച്ചിലാകുമെന്ന് പറയേണ്ടതുണ്ടോ?

ന്യൂജേഴ്‌സിയില്‍ കെട്ടിടനിര്‍മാണ രംഗത്ത് വളരെ ചുരുങ്ങിയ കാലംകൊണ്ട് വന്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ ബില്‍ഡേഴ്‌സ് ആയ എം.എസ്.ബി ബില്‍ഡേഴ്‌സ് ആണ് ഈ പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍. ബിസിനസ് രംഗത്ത് എന്നപോലെ കലാ - സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം.എസ്.ബി ബില്‍ഡേഴ്‌സിന്റെ സാരഥി സജിമോന്‍ ആന്റണി സാമൂഹ്യ - ജീവകാരുണ്യ പ്രസ്ഥാന രംഗങ്ങളിലും നേതൃത്വം വഹിക്കുന്നയാളാണ്. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (മഞ്ച്) പ്രസിഡന്റ്, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങി നിരവധി സോഷ്യല്‍ സംഘടനകളുടെ സാരഥ്യം വഹിക്കുന്ന സജിമോന്‍ ബിസിനസ് രംഗത്തെ ബഹുമുഖ പ്രതിഭയാണ്. 

ഭവന നിര്‍മാണത്തില്‍ തുടങ്ങി കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് നിര്‍മാണത്തിലും കാല്‍വയ്പു നടത്തിയ എം.എസ്.ബി ബില്‍ഡേഴ്‌സ് കെട്ടിട നിര്‍മാണത്തിലെ മികച്ച സേവനം കൊണ്ടാണ് ചുരുങ്ങിയ കാലംകൊണ്ട് ഇത്രവലിയ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞത്. ഒരു നല്ല വീട് എല്ലാവരുടെയും സ്വപ്‌നമാണ്. സ്വപ്‌ന വീടിന് എല്ലാവര്‍ക്കും ചില സങ്കല്പങ്ങളൊക്കെയുണ്ട്. എന്നാല്‍, ആ സ്വപ്‌നസങ്കല്‍പങ്ങള്‍ പൂര്‍ണമായും യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കയിലെ കണ്‍വെന്‍ഷണല്‍ (യാഥാസ്ഥിതിക) ഭവന നിര്‍മാണ കോണ്‍ട്രാക്ടര്‍മാര്‍ക്കു കഴിയാറില്ല. 

പലപ്പോഴും തടസമായി വരുന്നത് സിറ്റിയുടെ നിയമവ്യവസ്ഥിതിയായിരിക്കും. എന്നാല്‍, ഇടപാടുകാരുടെ സ്വ്പനവീട് നൂറുശതമാനവും യാഥാര്‍ഥ്യമാക്കാന്‍ എം.എസ്.ബി ബില്‍ഡേഴ്‌സിനു കഴിഞ്ഞു എന്നതാണ് അവരുടെ വിജയ രഹസ്യം. സിറ്റിയുടെ നിയമക്കുരുക്കഴിക്കാന്‍ വിദഗ്ധരായ സ്‌പെഷ്യലിസ്റ്റുകളുടെ സമന്വയമാണ് എം.എസ്.ബിയുടെ സ്റ്റാഫ് ഘടന.

അതിവിദഗ്ധരായ സിവില്‍ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍, പ്ലംബിംഗ്, ഇലക്ട്രിക്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, മികച്ച മരപ്പണി വിദഗ്ധര്‍, റൂഫിംഗ് വിദഗ്ധര്‍, പ്ലാനിംഗ് വിദഗ്ധര്‍, പേപ്പര്‍ വര്‍ക്ക് - ലൈസന്‍സ്, പെര്‍മിറ്റ്, നിയമോപദേശകര്‍ തുടങ്ങി കസ്റ്റമേഴ്‌സിനു വേണ്ട എല്ലാവിധ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിദഗ്ധരുടെ സംഘമാണ് എം.എസ്.ബി ബില്‍ഡേഴ്‌സിനു കീഴിലുള്ളത് എന്ന് എംഎസ്ബി ബില്‍ഡേഴ്‌സിന്റെ പങ്കാളിയായ മനോജ് വട്ടപ്പള്ളില്‍ പറഞ്ഞു. 

കെട്ടിട നിര്‍മാണത്തിനു പുറമേ റിയല്‍ എസ്റ്റേറ്റ് രംഗത്തും മികവ് പുലര്‍ത്തുന്ന വ്യക്തിയാണ് സജിമോന്‍. അതുകൊണ്ടുതന്നെ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചു കൊടുക്കാനും എം.എസ്.ബി ക്കു കഴിയുന്നു. ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് സ്ഥലം വാങ്ങി വീടു വയ്ക്കാന്‍ നടത്തേണ്ട എല്ലാ പേപ്പര്‍ വര്‍ക്കും കമ്പനി ചെയ്തു കൊടുക്കുന്നതിനാല്‍ കസ്റ്റമേഴ്‌സിന് വലിയ തലവേദന ഒഴിവായിക്കിട്ടുന്നു, കസ്റ്റമേഴ്‌സിനു കമ്പനിയിലുള്ള വിശ്വാസ്യതയാണ് നിര്‍മാണ രംഗത്തെ തന്റെ കുതിപ്പിനു കാരണമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൊമേഴ്‌സ്യല്‍ നിര്‍മാണ രംഗത്ത് ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യസമയത്ത് സത്യസന്ധമായി ചെയ്യുക അതാണ് കമ്പനിയുടെ മോട്ടോ എന്ന് അദ്ദേഹം വ്യക്തമാക്കി. പള്ളികള്‍, കോണ്‍വെന്റുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ നിര്‍മിക്കുന്ന എംഎസ്ബിക്ക് വലിയ പ്രോജക്ടുകള്‍ ലഭിച്ചത് മുന്‍ വര്‍ക്കുകളിലെ മേന്മകൊണ്ടാണ്.

കാവ്യാ മാധവനു പുറമേ നമിത പ്രമോദ്, പ്രശസ്ത പിന്നണി ഗായിക റിമി ടോമി, ഹരിശ്രീ യൂസഫ്, സുധീര്‍ പറവൂര്‍, ഏലൂര്‍ ജോര്‍ജ്, സ്വാസ്തിക, സമദ്, വിനോദ്, ശ്രീജിത്ത്, ശരത്, അനില്‍ കുംബനാഥന്‍ തുടങ്ങി 26 പേരടങ്ങിയ വന്‍ താരനിരയാണ് ഈ ഹാസ്യ -സംഗീത - നൃത്തപരിപാടിക്കായി ന്യൂജേഴ്‌സിയില്‍ എത്തുന്നത്.
മൂന്നു പതിറ്റാണ്ടായി സിനിമാ രംഗത്തും സ്‌റ്റേജ് ഷോകളിലും മലയാളികളുടെ ഹാസ്യ സാമ്രാട്ടും അഭിനയ മികവുകൊണ്ട് സൂപ്പര്‍ താരമായി മാറിയ ദിലീപിന്റെ സാന്നിധ്യമാണ് ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അടുത്തിടെ ഏഷ്യാനെറ്റ് അവാര്‍ഡ് നിശയില്‍ 'ധര്‍മരാജന് ദേശീയ അവാര്‍ഡ്' എന്ന ടാഗില്‍ പിഷാരടി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന 'ടി.വി. ഷോ വാഗ്വാദം' സോഷ്യല്‍ മീഡിയാകളില്‍ വൈറലായി മാറിയിരിക്കുന്നു. 

അവതരണത്തിലെ തനിമയും അനര്‍ഗളമായ സംഭാഷണവും സാങ്കേതികത്വവും പിഷാരടിയെ ഏറ്റവും മികച്ച കൊമേഡിയനാക്കുമ്പോള്‍ നടന്‍ ശ്രീനിവാസനുശേഷം വ്യക്തിത്വത്തെ പരിഹസിച്ചുകൊണ്ട് സമൂഹത്തിനുനേരേ കണ്‍തുറക്കുന്ന ഹാസ്യാവതരണം നടത്തുന്ന ധര്‍മജനും കൂടുമ്പോള്‍ ഷോയുടെ ടേക്ക് ഓഫ് ഗംഭീരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഗാനമേളരംഗത്തെ വായാടി എന്നു വിശേഷിപ്പിക്കാവുന്ന റിമി ടോമി ഒറ്റയ്ക്കു മതി ഒരു ഹാസ്യ - ഗാനമേള വിജയിപ്പിക്കാന്‍. റിമി തന്നെ കോമഡിയും പറയും പാട്ടും പാടും. റിമി വാ തുറന്നാല്‍ ചിരിക്കാത്തവരാരാണുള്ളത്. തനി നിഷ്‌കളങ്കമായ വര്‍ത്തമാനങ്ങളെ തലകുലുക്കി ചിരിപ്പിക്കുന്ന ഒരു താരമാണ് റിമി ടോമി. റിമിയുടെ സാമീപ്യം കൂടിയാകുമ്പോള്‍ ഫെലീഷ്യന്‍ കോളജിലെ ഓഡിറ്റോറിയത്തില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടി തീയും പുകയും ഉയരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. 

ടിക്കറ്റ് നിരക്കുകള്‍: ഫാമിലി: $250, സിംഗിള്‍: $ 75, പ്രീമിയം ഫാമിലി: $500, വി.ഐ.പി ഫാമിലി $1500, വി.ഐ.പി സിംഗിള്‍ $750. ഇന്നലെ മുതല്‍ ആരംഭിച്ച ബാല്‍ക്കണി ടിക്കറ്റ് യുവാക്കള്‍ക്കായി സ്‌പെഷല്‍ ഓഫര്‍ തുകയായി $ 50 ആണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. ജോജി കാവനാല്‍ 914 409 5385, സിമി ജോസഫ് - 973 870 1720

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലെ വിപ്പനിയിലുള്ള സിറിയന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ, അതിരൂപതാധ്യക്ഷന്‍ എല്‍ദോ മാര്‍ തീത്തോസ് (ടൈറ്റസ്) തിരുമേനിയുടെ ദീര്‍ഘവീക്ഷണവും നേതൃപാടവും കൊണ്ടു വന്‍വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ആത്മീയരംഗത്തെ മികവിനു പുറമേ സഭാവിശ്വാസികളെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാന്‍ യുവത്വത്തിന്റെ പ്രസരിപ്പോടെ തിരുമേനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പത്തു വര്‍ഷം മുന്‍പ് സിറയിയില്‍ നിന്ന് മെത്രാഭിഷിക്തനായ അദ്ദേഹം അന്ന് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാപ്പോലീത്തയായിരുന്നു. ഇന്നും മനസില്‍ യുവത്വം കാത്തുപാലിക്കുന്ന തിരുമേനി രൂപം നല്‍കിയ ഭദ്രാസന കൗണ്‍സില്‍ യുവരക്തം കൊണ്ട് നിറഞ്ഞതിനാല്‍ മറ്റേതു സഭയ്ക്കും മാതൃകയാകാവുന്ന ഉജ്വല പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 

പുതിയ അതിമെത്രാസനാസ്ഥാനം, പുതിയ ഇടവക പള്ളികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ ഈ യുവനേതൃത്വത്തിനു കഴിഞ്ഞു. ഈ പരിപാടിയുടെ സംഘാടക സമിതി കണ്‍വീനര്‍ ജോജി കാവനാല്‍, ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫ് എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി അശ്രാന്ത പരിശ്രമമാണ് നടത്തി വരുന്നത്. ചെറുപ്പക്കാരായ ഈ യുവ നേതൃത്വത്തിന്റെ ഊര്‍ജസ്വലതയോടെയുള്ള നേതൃപാടവമാണ് ഇതിനു മുമ്പും പല പരിപാടികളും വന്‍ വിജയമാക്കി മാറ്റിയത്. 

പ്രധാന ടിക്കറ്റുകള്‍ ഏതാണ്ട് വിറ്റഴിഞ്ഞുവെങ്കിലും അവസാന റൗണ്ട് ടിക്കറ്റ് വില്‍പനയിലാണ് സംഘാടകര്‍. ഫാമിലി $250, സിംഗിള്‍ $ 75, പ്രീമിയം ഫാമിലി $500, വി.ഐ.പി ഫാമിലി $1500, വി.ഐ.പി സിംഗിള്‍ $750 ഇന്നലെ മുതല്‍ ആരംഭിച്ച ബാല്‍ക്കണി സിംഗിള്‍ യുവാക്കള്‍ക്കായി സ്‌പെഷല്‍ ഓഫര്‍ $50 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: ജോജി കാവനാല്‍: 914 - 409- 5385, സിമി ജോസഫ്: 973-870-120, ജോസ് ഏബ്രഹാം 718-619-7719, ഏബ്രഹാം മാത്യു 973-704-5680, തമ്പി പനയ്ക്കല്‍ 845-607-1500, ജോര്‍ജ് കുഴിയാഞ്ഞാല്‍ 914-886-8158, ജയിംസ് ജോര്‍ജ് 973-985-8432. ന്യൂ ജേഴ്‌സിയിലെ ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഞായാറാഴ്ച വൈകുന്നേരം ആറുമുതല്‍ ഹാസ്യത്തിന്റെ നൃത്ത സംഗീതം പൂരങ്ങളുടെയും ഇടിമിന്നല്‍ മുഴങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാതോര്‍ക്കുക.
ഞായറാഴ്ച ന്യൂ ജേഴ്‌സിയില്‍ ഹാസ്യത്തിന്റെ വെടിക്കെട്ട്  (ഫ്രാന്‍സിസ് തടത്തില്‍)ഞായറാഴ്ച ന്യൂ ജേഴ്‌സിയില്‍ ഹാസ്യത്തിന്റെ വെടിക്കെട്ട്  (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Johny 2017-05-26 08:46:26
ശ്രീ ഫ്രാൻസിസ് തടത്തിൽ, നല്ല വിവരണം അഭിനന്ദനങ്ങൾ 
ഒന്ന് ചോദിച്ചോട്ടെ താങ്കൾക്ക് പറ്റിയ ഇടം നാട്ടിൽ മലയാള മനോരമയോ ദീപികയോ മംഗളമോ അല്ലെ. അമേരിക്കയിലെ മലയാളികളെ വെറുതെ വിടാനുള്ള കരുണ കാണിച്ചുകൂടെ. 
Vaynakkaran 2017-05-26 09:55:41

Francis, You are a good writer. I agree. I enjoyed all your writings. But this one above is some thing substandard.
Philip 2017-05-26 10:45:52
വെടിക്കെട്ടിന് മുമ്പ് ഒരു സുവിശേഷ പ്രസംഗം കൂടി ആകാമായിരുന്നു . സാധാരണ പെരുന്നാളിനോ, ഉത്സവത്തിനോ വെടിക്കെട്ടു ഒരു ചടങ്ങായി നടത്താറുണ്ട്. കാശുണ്ടാക്കാൻ എന്തെല്ലാം കഷ്ടപ്പാടുകൾ ...
Pothan 2017-05-26 10:50:07
I totally agree with Vayanakkaran.  Mr Thadathil is a gifted writer.  I enjoy your life stories.  But, this is DEFINITLEY manipulated.  Mr Thadathil, stay away from this gimmidcks and/or paid services.  Where are you living?  Not in this globe?  Listen to the people who watched this show.  Other than Rimy Tomy, everything eilse is just BS.  Simply making American Malaylees ...holes.  Mr Thadathil, you very much in good books of best writers.  Please don't make me to think otherwise.
Johny 2017-05-26 14:18:24
ഈ ഷോ കാണാൻ നൂറു ഡോളറിന്റെ ഒരു ടിക്കറ്റ് വാങ്ങിയാൽ പത്തു രൂപ ആണ് ചിലവെല്ലാം പള്ളിക്കു കിട്ടാൻ പോകുന്നത്. നൂറിൽ പത്തു ഡോളർ ദിലീപിന് കിട്ടും.   അത്കൊണ്ട് ഒന്ന് തീരുമാനിച്ചു ഷോ കാണാൻ പോകുന്നില്ല. ഈ ഞായറാഴ്ച ഒരു ഡോളറിനു പകരം പതിനൊന്നു  ഡോളർ പള്ളിയിൽ വഴിപാടു ഇടാമെന്നു കരുതുന്നു. തിരുമേനിക്കും അച്ചന്മാർക്കും വിഷമം തോന്നരുത്.  
thavidu 2017-05-26 14:39:55
don't do this, ok, don't do this.   Do not exagerate this low standard show.  Then you see, you have 5 paragraphs about a sponsor of this show!!  You are are spoiling your own prestige.   Write about your life stories, that we are enjoying and May God bless you for that.
പാഷാണം വര്‍ക്കി 2017-05-26 15:32:07
ശ്രീ ഫ്രാന്‍സിസ് തടത്തില്‍ “ഇമലയാളിയുടെ” ന്യൂസ്‌ എടിട്ടരാണ്, കൂടാതെ India press club ഇന്റെ സംഘാടകനും. അവരുടെ ആദ്യത്തെ ഭരണഖടനയില്‍ പറയുന്ന വാചകം ഇതാണ്. “India Press Club of North America and its chapters are a professional organization with the aim of improving journalistic standards.’’ എന്നാ മാങ്ങ്ഹത്തൊലി journalistic standard ആണോ ഈ ലേഖനത്തിലുള്ളത്? മലയാളം അറിയുന്ന ആരെങ്കിലും ഈ അറിവില്ലായ്മ ഒന്ന് തിരുത്തി കൊടുക്കേണമേ. ഈ ലേഖനം വായിച്ചു ആരെങ്കിലും ഈ പരിപാടിക്ക് പോയാല്‍ അവരെ ഈ വര്‍ഷത്തെ DARWIN AWARDS നു പരിഗണിക്കുന്നതാണ്. പാഷാണം വര്‍ക്കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക