Image

ഇന്ത്യന്‍ സമൂഹം കേവലാര്‍ തീര്‍ത്ഥാടനം നടത്തി

Published on 26 May, 2017
ഇന്ത്യന്‍ സമൂഹം കേവലാര്‍ തീര്‍ത്ഥാടനം നടത്തി
  കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും സംഘടിപ്പിക്കുന്ന കേവലാര്‍ തീര്‍ത്ഥാടനം ഈ വര്‍ഷത്തെ സ്വര്‍ഗ്ഗാരോഹണ ദിനമായ മേയ് 25 ന് നടന്നു. രാവിലെ ഒന്‍പതിനു കൊളോണ്‍ മ്യൂള്‍ഹൈമില്‍ നിന്നും പ്രത്യേകം ബസിലാണ് സംഘം മധ്യജര്‍മനിയിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കേവലാറിലേയ്ക്കു യാത്രയായത്. 

കേവലാറിലെത്തിയ സംഘം 11.30 ന് ബൈഷ്ട് കപ്പേളയില്‍ ആഘോഷമായ ദിവ്യബലിയില്‍ പങ്കുകൊണ്ടു. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലിയില്‍ കാര്‍മ്മികരായി. സ്വര്‍ഗ്ഗാരോഹണദിനം ജര്‍മനിയില്‍ പിതൃദിനമായും ആചരിയ്ക്കുന്നുണ്ട്. വചനസന്ദേശം നല്‍കിയ ഇഗ്‌നേഷ്യസച്ചന്‍ എല്ലാ പിതാക്കമ്മാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഇന്‍ഡ്യന്‍ കമ്യൂണിറ്റി യൂത്ത് കൊയറും സിസ്‌റ്റേഴ്‌സും ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ചു.

ഉച്ചവിശ്രമത്തിനു ശേഷം മൂന്നുമണിയ്ക്ക് മെഴുകുതിരി കപ്പേളയില്‍ ഒത്തുകൂടി പരിശുദ്ധാത്മാതാവിന്റെ നിറവിനായുള്ള പ്രാര്‍ത്ഥനകളും വചനചിന്തകളും പങ്കുവെച്ചു. പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയ ഇഗ്‌നേഷ്യസച്ചന്‍ സമാപനാശീര്‍വാദം നല്‍കി. കാപ്പിയും ലഘു ഭക്ഷണത്തെയും തുടര്‍ന്ന് വൈകുന്നേരം നാലരയോടുകൂടി പരിപാടികള്‍ സമാപിച്ചു. കൊളോണില്‍ നിന്നുള്ള ബസ് യാത്രികരെ കൂടാതെ ജര്‍മനിയുടെ നിരവധി ഭാഗങ്ങളില്‍ നിന്നും കമ്യൂണിറ്റിയിലെ ധാരാളം പേര്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേവലാറില്‍ എത്തിയിരുന്നു. കമ്യൂണിറ്റി കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി ഉള്‍പ്പടെയുള്ളവര്‍ തീര്‍ത്ഥാടനത്തിന് സഹായങ്ങള്‍ ചെയ്തു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി മരിയഭക്തര്‍ കേവലാറില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക