Image

അട്ടപ്പാടി കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

Published on 26 May, 2017
അട്ടപ്പാടി കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
  കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയായ വനിതാവേദി കുവൈറ്റ് അട്ടപ്പാടി ആദിവാസി ഊരില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിലെ പുതൂര്‍ ഗ്രാമ പഞ്ചായത്ത് എലച്ചി വഴിയൂരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തങ്കവേലുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് മെന്പര്‍ സരസ്വതി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കലാ ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം നടത്തി. വനിതാവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി ടോളി പ്രകാശ് വനിതാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സിപിഐഎം അട്ടപ്പാടി ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ സ്വാഗതവും, ഗ്രാമ പഞ്ചായത്ത് മെന്പര്‍ മുരുഗന്‍ നന്ദിയും രേഖപ്പെടുത്തി. കലയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ദിവാകര വാര്യര്‍, തോമസ്, ഗീതാ മോഹന്‍ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ സ്എടി ആശുപത്രിയില്‍ ഒബ്‌സര്‍വ്വേഷന്‍ വാര്‍ഡ്, കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള Institute of Child Health ല്‍ കുട്ടികള്‍ക്കായ് ഒ.പി, സുനാമി ബാധിത പ്രദേശങ്ങളിലെ അംഗനവാടികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം, നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വനിതാവേദി കുവൈറ്റ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കണമെന്ന വനിതാവേദി പ്രവര്‍ത്തകരുടെ ആഗ്രഹത്തിന്റെ സഫലീകരമാണ് ഇന്ന് നിര്‍മ്മാണമാരംഭിച്ച കുടിവെള്ള പദ്ധതി. പദ്ധതി മൂന്നുമാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിനു അകമഴിഞ്ഞ് സഹായിച്ച കുവൈറ്റിലും നാട്ടിലുമുള്ള എല്ലാ നല്ല മനസുകളോടും നന്ദി അറിയിക്കുന്നതായ് വനിതാവേദി പ്രസിഡന്റ് ശാന്താ ആര്‍.നായര്‍, ജനറല്‍ സെക്രട്ടറി ടോളി പ്രകാശ് എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക