Image

ഇസ്ലാഹി സെന്റര്‍ സമൂഹ നോന്പു തുറ; വിപുലമായ മുന്നൊരുക്കങ്ങള്‍

Published on 26 May, 2017
ഇസ്ലാഹി സെന്റര്‍ സമൂഹ നോന്പു തുറ; വിപുലമായ മുന്നൊരുക്കങ്ങള്‍


      റിയാദ്: ബത്ഹ ഇസ്ലാമിക് ഗൈഡന്‍സ് സെന്ററിന്റെയും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും സംയുക്താഭിമഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സമൂഹനോന്പു തുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബത്ത്ഹ ഷാര റയിലില്‍ റിയാദ് ബാങ്കിനും അന്‍സാര്‍ ഫിഷറീസിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഹെഡ് ഓഫീസിനോടനുബന്ധിച്ചുള്ള പ്രധാന ഓഡിറ്റോറിയത്തിലും, ശുമേസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശുമേസി ശാഖക്ക് കീഴിലുള്ള ഓഡിറ്റോറിയത്തിലുമാണ് ഈ വര്‍ഷം ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. 

ദിനംപ്രതി നോന്പു തുറക്കാനെത്തുന്ന നൂറുക്കണക്കിന് അതിഥികളെ സ്വീകരിക്കാനും അവര്‍ക്ക് ആതിഥ്യമരുളാനും കെഐ. ജലാല്‍ ചെയര്‍മാനും എം.ഡി. ഹുസ്സന്‍ പുളിക്കല്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി സെന്റര്‍ പ്രസിഡന്റ് ജലാല്‍ പറഞ്ഞു. നോന്പുതുറയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി അബ്ദുറഹ്മാന്‍ സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, നൗഷാദലി കോഴിക്കോട്, മൂസ തലപ്പാടി, ബഷീര്‍ പുളിക്കല്‍, ടി.കെ. നാസര്‍, മന്‍സൂര്‍ സിയാംകണ്ടം, അയ്യൂബ് മംഗലാപുരം, അഡ്വ. അബ്ദുല്‍ ജലീല്‍, ഫള്‌ലുറഹ്്മാന്‍ അറക്കല്‍, ഫള്‌ലുല്‍ഹഖ് ബുഖാരി, അര്‍ഷുല്‍ അഹ്മദ്, മര്‍സൂഖ്, മുജീബ് റഹ്മാന്‍ ഇരുന്പുഴി, നജീബ് സ്വലാഹി, അബുദുസ്സലാം ബുസ്താനി, അബ്ദുല്‍ ജലീല്‍ ആലപ്പുഴ, അബ്ദു റസാഖ് എടക്കര, ആതിഫ് ബുഖാരി, അഫ്‌സല്‍ സ്വലാഹി തുടങ്ങിയവരുടെ കീഴില്‍ വിപുലമായ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചതായി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി അറിയിച്ചു. 

വിശുദ്ധ റമളാനിന് പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നിര്‍വ്വഹിക്കപ്പെടേണ്ട ഫിത് സകാത്ത് വിതരണത്തിന് കൂടുതല്‍ വ്യവസ്ഥാപിത സംവിധാനം സെന്റര്‍ ഒരുക്കയിട്ടുണ്ട്. നോന്‌പെടുക്കുന്നവര്‍ എവിടെയാണോ ഉള്ളത്, ആ നാട്ടില്‍ ഫിത്‌റ് സകാത്ത് സ്വീകരിക്കാന്‍ അവകാശികളുണ്ടെങ്കില്‍ അവിടെ തന്നെയാണ് ഫിത്‌റ് സകാത്ത് വിതരണം ചെയ്യാന്‍ ഏറ്റവും ബാധ്യത ഉള്ളത് എന്നതിനാല്‍ കുറ്റമറ്റ രൂപത്തില്‍ അത് ശേഖരിക്കുകയും റിയാദില്‍ തന്നെ വിതരണം ചെയ്യുകയുമാണ് ഇസ്ലിാഹീ സെന്റര്‍ ചെയ്യാറുള്ളത്. 

ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ ഉദ്ദേശിച്ച് പ്രത്യേകം ബുക്കിംഗ് കൗണ്ടര്‍ ഇഫ്താറിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. പതിറ്റാണ്ടുകളായി പരിചയസന്പന്നരായ അമീറുമാരുടെ കീഴില്‍ വ്യവസ്ഥാപിതവും ഉത്തരവാദിത്വത്തോടും കൂടി ഹജ്ജു ചെയ്യുവാനുള്ള സൗകര്യമാണ് ഇസ്ലിാഹീ ഹജ്ജ് കാരവണിലൂടെ സെന്റര്‍ നിര്‍വ്വഹിക്കാറുള്ളത്. ഈ വര്‍ഷത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി കണ്‍വീനര്‍ അബ്ദുല്‍ അസീസ് കോട്ടക്കല്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് മുജീബുറഹ്മാന്‍ ഇരുന്പുഴി (0506985998), നജീബ് സ്വലാഹി (0500417704) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക