പ്രവാസി വ്യവസായി ബി ആര് ഷെട്ടി നിര്!മിക്കുന്ന മഹാഭാരതം സിനിമയില്‍ കര്‍ണനായി തെലുങ്ക് താരം നാഗാര്ജുനയെത്തും. മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി എ ശ്രീകുമാര്‍ മേനോനാണ്. എം ടിയുടെ രണ്ടാമൂഴമാണ് മഹാഭാരതം എന്ന പേരില്‍ ആയിരം കോടി രൂപ മുടക്കില്‍ സിനിമയാക്കുന്നത്.
വിവിധ ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങളെല്ലാം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ എസ് എസ് രാജമൗലി ആമിര്‍ ഖാനെ നായകനാക്കി മഹാഭാരതം എന്ന പേരില്‍ തന്നെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ശ്രീകൃഷ്ണന്റെ കാഴ്ചയിലൂടെയാണ് ആ ചിത്രം നിര്‍മിക്കുന്നത്.