Image

ബാഹുബലിയില്‍ ജാതീയതയും വംശീയതയും; മറുപടിയുമായി എസ്എസ് രാജമൗലി

Published on 26 May, 2017
ബാഹുബലിയില്‍ ജാതീയതയും വംശീയതയും; മറുപടിയുമായി എസ്എസ് രാജമൗലി

പ്രഭാസിനെ നായകനാക്കി രാജമൗലി ഒരുക്കിയ ബാഹുബലി സിനിമയില്‍ ജാതീയതയും വംശീയതയും ഉണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ എസ്എസ് രാജമൗലി. ബാഹുബലി ആദ്യഭാഗത്തില്‍ വില്ലനായെത്തുന്ന കാലകേയന്റെയും പ്രാകൃതരായ കൂട്ടാളികളുടെയും കറുത്ത നിറം വംശീയതയാണ് സൂചിപ്പിക്കുന്നതെന്ന ആരോപണം ചിത്രം പ്രദര്‍ശനത്തിനെത്തിയ സമയത്ത് വിമര്‍ശകര്‍ ഉയര്‍ത്തിയിരുന്നു. അതുപോലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ക്ഷത്രിയരെ മാത്രം വീരന്‍മാരും മഹാന്‍മാരുമായി ചിത്രീകരിക്കുന്നതായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ചിത്രത്തില്‍ താന്‍ അങ്ങനെ ബോധപൂര്‍വ്വം ചിത്രീകരിച്ചിട്ടില്ല. വിചിത്രമായ കാഴ്ച്ചപ്പാടുള്ളവര്‍ എല്ലായ്‌പ്പോഴും ഉണ്ടാവും. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള വായനകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നു സംവിധായകന്‍ പറയുന്നു. ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം.

കൂടാതെ ബാഹുബലിയ്ക്ക് ‘ലയണ്‍ കിങ്’ എന്ന ഹോളിവുഡ് ചിത്രവുമായി സാമ്യമുണ്ടെന്ന ആരോപണത്തിനു ലയണ്‍ കിങ് മാത്രമല്ല ധാരാളം കഥകളില്‍ സമാനമായ സാഹചര്യമുണ്ടെന്നു പറഞ്ഞ രാജമൗലി ദുഷ്ടന്‍മാരില്‍ നിന്നും സിംഹാസനം തിരിച്ചുപിടിക്കാനായി മകന്‍ ശ്രമിക്കുന്ന കഥകള്‍ നമ്മുടെ ഐതീഹ്യങ്ങളില്‍ ധാരാളമുണ്ടെന്നും മറുപടി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക