Image

ഡാളസ്സില്‍ ഇന്റര്‍ ചര്‍ച്ച് ക്രികേറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 4 ന് ആരംഭിക്കുന്നു.

പി പി ചെറിയാന്‍ Published on 27 May, 2017
ഡാളസ്സില്‍ ഇന്റര്‍ ചര്‍ച്ച് ക്രികേറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 4 ന് ആരംഭിക്കുന്നു.
ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 4 മുതല്‍ ജൂലായ് 22 വരെ ഡാളസ്സില്‍ നടക്കും.

ഫ്രണ്ട്‌സ് ഓഫ് ഡാളസ് സംഘടനയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഗാര്‍ലന്റ് ഒ- ബാനിയന്‍ റോഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മത്സരങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. ക്രിക്കറ്റ് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും, മത്സരം കാണുന്നതിനും എല്ലാ ക്രിക്കറ്റ് പ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ബീം റിയല്‍ എസ്റ്റേറ്റ് ജസ്റ്റിന്‍ വര്‍ഗീസാണ് ഇവന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ബാബു- 214 735 3999
                           ബിജു- 214 909 2750
                           അജു- 214 554 2610
                           ജോബി- 214 354 7093



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക