Image

ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി

Published on 27 May, 2017
  ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി


അലഹബാദ്‌: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഗുര്‍പൂര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവം.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള പാടത്തുവച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീട്‌ അബോധാവസ്ഥയിലായ കുട്ടിയെ ഉപേക്ഷിച്ച്‌ സംഘം കടന്നു കളഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നാലു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇവരെ ചോദ്യം ചെയ്‌തു വരികയാണെന്നും അലഹബാദ്‌ പോലീസ്‌ പബ്ലിക്‌ റിലേഷന്‍ ഓഫീസര്‍ സന്ദീപ്‌ തിവാരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക