മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ ക്ഷേത്രത്തിന് നേരെ സാമൂഹിക
വിരുദ്ധരുടെ ആക്രമണം. പൂക്കോട്ടുപാടത്തെ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ്
തകര്‍ത്തത്.
വില്ലത്ത് ശിവക്ഷേത്രത്തിലെ
ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹങ്ങളാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം
രാത്രിയായിരുന്നു സംഭവം. പ്രതിഷേധ സൂചകമായി പൂക്കോട്ട്പാടത്ത് ഹര്‍ത്താല്‍
ആചരിക്കുകയാണ്. മുമ്പ് വാണിയമ്പലം ശ്രീ ബാണാപുരം ത്രിപുരസുന്ദരി ക്ഷേത്രത്തിന് നേരെനടന്നിരുന്നു.
പ്രതിഷ്ഠ ഇളക്കിയെടുത്ത് അക്രമികള്‍ വലിച്ചെറിയുകയായിരുന്നു. ക്ഷേത്ര പരിസരത്ത്
മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തു. ഈ സംഭവത്തിലെ പ്രതികളെയും ഇതുവരെ
പിടികൂടിയിട്ടില്ല.