Image

ലേലം 2ല്‍ സുരേഷ്‌ഗോപിയുണ്ടോ? നിധിന്‍ രഞ്ജിപണിക്കര്‍ പറയുന്നു

Published on 27 May, 2017
ലേലം 2ല്‍ സുരേഷ്‌ഗോപിയുണ്ടോ? നിധിന്‍ രഞ്ജിപണിക്കര്‍ പറയുന്നു
ലേലം 2നായുള്ള തിരക്കഥയുടെ തിരക്കിലാണ് ര!ഞ്ജി പണിക്കര്‍. രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തെ നായകന്‍ സുരേഷ് ഗോപി രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇതിനം കുറിച്ച് നിധിന്‍ തന്നെ പറയുകയാണ്.

എഴുത്ത് പുരോഗമിക്കുന്നതേയുള്ളൂ, കഥാപാത്രങ്ങള്‍ ആരൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് വരുത്തേണ്ടതെന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എങ്കിലും സുരേഷ്‌ഗോപിയുടെ സാന്നിധ്യം തീര്‍ച്ചയായും രണ്ടാംഭാഗത്തിലും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാറായിട്ടില്ല. നിധിന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക