Image

മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന് പുതിയ നേതൃത്വം

Published on 27 May, 2017
മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന് പുതിയ നേതൃത്വം
   മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എന്‍എംസിസി) 2017-18 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോണ്‍സണ്‍ ജോസഫ് (പ്രസിഡന്റ്), സജി ജോസഫ് (വൈസ് പ്രസിഡന്റ്), സജിമോള്‍ അനില്‍ (സെക്രട്ടറി), മിനിമോള്‍ ജയിംസ് (ജോയിന്റ് സെക്രട്ടറി), ജെയ്‌സ്‌റ്റോ ജോസഫ് (ടഷറര്‍), ജെസി സിബി, ജോണ്‍സ് ബെഞ്ചമിന്‍ (ഇവന്റ് കോഓര്‍ഡിനേറ്റേഴ്‌സ്), ബോബി തോമസ്, പോള്‍ സെബാസ്റ്റ്യന്‍ (സ്‌പോട്‌സ് കോഓര്‍ഡിനേറ്റേഴ്‌സ്), സഞ്ജു ജോണ്‍, ഷാജി മാത്യു (പിക്‌നിക് കോഓര്‍ഡിനേറ്റേഴ്‌സ്), പ്രിനു ജോണ്‍ (പ്രോജക്ട് ഓഫീസര്‍), ലിജി ക്ലീറ്റസ് (ജാലകം എഡിറ്റര്‍), തോമസ് പണിക്കര്‍ (ഓഡിറ്റര്‍), റോയ് ജോസഫ്, ജയന്‍ രവീന്ദ്രന്‍, ജോബിന്‍ പുത്തന്‍, റെജി ജയ്‌സണ്‍, ബിന്‍സി സാലു (കമ്മിറ്റി മെംബേഴ്‌സ്), അലന്‍ സജി, ജോഷ്വ ജോമി, കാതറിന്‍ ക്ലീറ്റസ്, ക്രിസ്റ്റീന ഷാജി എന്നിവരെ തെരഞ്ഞെടുത്തു.

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുതുമ നിറഞ്ഞ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ 14ന് ഫാമിലി ഡിന്നര്‍ നൈറ്റും ഓഗസ്റ്റ് 12ന് കിഡ്‌സ് വര്‍ക് ഷോപ്പും സെപ്റ്റംബര്‍ രണ്ടിന് വുഡ്‌സ്‌റ്റോക്ക് കമ്യൂണിറ്റി ഹാളില്‍ ഓണാഘോഷങ്ങളും നടക്കും. സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ ഒന്ന് തീയതികളിലാണ് ക്ലബിന്റെ വാര്‍ഷിക ക്യാന്പ്. നവംബര്‍ 18ന് കായികദിനവും ഡിസംബര്‍ 30ന് ക്രിസ്മസ്പുതുവര്‍ഷ ആഘോഷങ്ങളും നടക്കും. 2018 ഏപ്രില്‍ 14ന് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക