സൂറിച്ച്: സീറോ മലബാര്‍ െ്രെകസ്തവരുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദുക്റാന തിരുന്നാള്‍ സൂറിച്ചില്‍ ആഘോഷിക്കുന്നു. ജൂലൈ രണ്ടിനു വിന്റര്ത്തൂറിലെ സെന്റ് ലൗറത്തിയൂസ് ദേവാലയത്തില്‍ വച്ചാണു ശുശ്രൂഷകള്‍ നടക്കുന്നത്.
ഈ വര്‍ഷത്തെ ദുക്റാന ശുശ്രൂഷകള്‍ക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനാകും. വൈകുന്നേരം 4.30 നു ആഘോഷമായ ദിവ്യബലിയോടെയാരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം ആറിനു പ്രദക്ഷിണവും 8.30 ന് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
മാര്‍ത്തോമാശ്ലീഹായുടെ ഓര്മപ്പെരുന്നാളിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പ്ലാപ്പള്ളി, അഗസ്റ്റിന് മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനിലം, ജെയിംസ് ചിരപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍