Image

പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് വനിതാദിനവും മാതൃദിനവും ആഘോഷിച്ചു

Published on 27 May, 2017
പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് വനിതാദിനവും മാതൃദിനവും ആഘോഷിച്ചു
   കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് വനിതാദിനവും മാതൃദിനവും വിപുലമായ പരിപാടികളോടെ മേയ് 26ന് അബാസിയ ഹൈഡൈന്‍ ഹാളില്‍ ആഘോഷിച്ചു. 

പ്രസിഡന്റ് പി.ന്‍. കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പല്‍പക് വനിതാവേദി ജോയിന്റ് കണ്‍വീനര്‍ ശോഭ പ്രേംരാജ്, പല്‍പക് രക്ഷാധികാരി ദിലി , സെക്രട്ടറി ശിവദാസ് വാഴയില്‍, ഉപദേശകസമിതി അംഗം അരവിന്ദാക്ഷന്‍ , ലേഡീസ് കണ്‍വീനര്‍ അംബിക ശിവപ്രസാദ് , രാജി ജയരാജ് , ദിവ്യ മനോജ്, സുവര്‍ണ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുവൈറ്റിലെ പ്രമുഖ സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ മിനി കുര്യന്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ക്ലാസ് എടുത്തു. ധര്‍മരാജന്‍, നന്ദിനി ശര്‍മ്മ, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേകം യോഗ ക്ലാസുകളും നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക