Image

കുവൈത്തില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാല്‍ പിഴ

Published on 27 May, 2017
കുവൈത്തില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാല്‍ പിഴ


      കുവൈത്ത് : റംസാന്‍ നോന്പിനിടെ പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കി. വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 100 ദിനാര്‍ പിഴയോ ഒരുമാസം തടവോ രണ്ടുംകൂടി ചേര്‍ത്തോ ആകും ശിക്ഷയെന്നു മന്ത്രാലയം മീഡിയ ആന്‍ഡ് പിആര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹഷാഷ് അറിയിച്ചു. 

രാജ്യത്തെ സ്വദേശികളും വിദേശികളും റംസാന്റെ പവിത്രത കാത്തുസൂക്ഷിക്കണം. പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുക വലിക്കുകയോ ചെയ്യരുതെന്നും വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

റംസാനില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിരക്കു നിയന്ത്രണത്തിന് ഇഫ്താറിനോട് അനുബന്ധിച്ച സമയത്ത് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനു രാജ്യവ്യാപകമായി കൂടുതല്‍ പട്രോളിംഗ് സംഘത്തെയും വിന്യസിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക