Image

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Published on 27 May, 2017
സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

 തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. പോലീസ് ട്രെയിനിംഗ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 

ആഭ്യന്തര വകുപ്പാണ് അനുമതി നല്‍കിയത്. നിലവില്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണനും സെന്‍കുമാറും തമ്മില്‍ നേരത്തെതന്നെ അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക