Image

റെജി ചെറിയാന്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2017
റെജി ചെറിയാന്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമയുടെ 2018 -20 കാലയളവിലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും റജി ചെറിയാന്‍ മത്സരിക്കുന്നു. ഫോമയുടെ നേതാക്കളുടെ പിന്തുണയോടുകൂടിയാണ് റെജി ചെറിയാന്‍ മത്സര രംഗത്തേക്ക് വരുന്നത്. ഫോമാ എന്നത് അമേരിക്കന്‍മലയാളികള്‍ നെഞ്ചേറ്റിയ സംഘടനയാണ് ഇന്ന് ഫോമയ്ക്കു അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഒരു നിലയും വിലയുമുണ്ട്. അത് സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകര്‍ ചോരയും നീരും നല്‍കി വളര്‍ത്തി എടുത്ത സംഘടനയാണ് അതുകൊണ്ടു ഫോമാ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന ആയി മാറുന്നുവന്നു അദ്ദേഹം പറഞ്ഞു.
അംഗ സംഘടനകളുടെ ബലമാണ് ഫോമയുടെ വിജയത്തിനാധാരം കൂടുതല്‍ അംഗ സംഘടനകള്‍ ഫോമയിലേക്കു വരണം അതിനായി പ്രവര്‍ത്തനങ്ങള്‍ വിപുല പെടുത്തണം.

ഫോമയുടെ 2018- 20 കാലയളവിലെ ട്രഷറര്‍ ആയി തന്റെ വിജയം അംഗങ്ങളുടെ മനസോടുകൂടി താന്‍ ഉറപ്പിക്കുകയാണെന്നും റെജി ചെറിയാന്‍ പറഞ്ഞു. റീജിയനുകള്‍ ശക്തി ആക്കുവാന്‍ ആണ് തന്റെ ആദ്യ ശ്രമം എങ്കില്‍ മാത്രമേ സംഘടനാ ശക്തിയാവുകയുള്ളു അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുരുകയാണ് തന്റെ ലക്ഷ്യം. മലയാളി കുടുംബങ്ങളെ ഫോമയിലേക്കു കൊണ്ടുവരുവാന്‍ വേണ്ട പദ്ധതികള്‍ ഫോമാ നേതാക്കളുമായി ചേര്‍ന്നു ആലോചിച്ചു നടപ്പാക്കാകും. യുവജനങ്ങളുടെ കലാ, കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫോമാ ട്രഷറര്‍ ആയി ഫോമയില്‍ എത്തിയാല്‍ ലോക്കല്‍ അസോസിയേഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുക മാത്രമല്ല ഫോമയ്ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും, റീജിയനുകളില്‍ യുവജനതയെ ഫോമയുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും, എല്ലാ അസ്സോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും .

നിരവധി കര്‍മ്മപദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ ട്രഷറര്‍ ആയി തന്നെ പിന്തുണയ്ക്കണമെന്നും വിജയിപ്പിക്കണമെന്നും റെജി ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു.

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ "അമ്മ" യുടെ സ്ഥാപകരില്‍ ഒരാളായ റജി ചെറിയാന്‍ഫോമയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ 25 വര്‍ഷത്തെ സംഘടനാപാരമ്പര്യമാണ് റജിചെറിയാന്റെ കൈമുതല്‍. കേരളാ കൊണ്‌ഗ്രെസ്സ് പ്രവര്‍ത്തകന്‍ .കെ എസ് സി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാകുന്ന 1990 കാലഘട്ടത്തില്‍ അമേരിക്കയില്‍ എത്തി പിന്നീട് വെസ്‌ററ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കമ്മറ്റി മെമ്പര്‍ ആയി. 2002 ല്‍ അറ്റലാന്റയില്‍ വന്ന് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ മെമ്പര്‍, ഗാമാ അസ്സോസ്സിയേഷന്‍ മെമ്പര്‍, 2005 ഇല്‍ ഗാമയുടെ വൈസ് പ്രസിഡന്റ്, 2008 ല്‍ ഗാമയുടെ പ്രസിഡന്റ്. 2010 ല്‍ ഗാമയില്‍ നിന്നു പടിയിറക്കം. അങ്ങനെ ഇരുപത്തി എട്ടു പേരുമായി "അറ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ "അമ്മ" യ്ക്കു തുടക്കം. ചിട്ടയായ പ്രവര്‍ത്തനം 1993 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു സജീവമായി നില്‍ക്കുന്ന സമയത്താണ് ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും അപ്പോള്‍ ഫോമയിലേക്കു മാറി.

എവിടെ ആയാലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നതാണ് റജി ചെറിയാന്റെ ലക്ഷ്യം. അധികാരത്തിലല്ല മറിച്ചു അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തു സജീവമായ ഇടപെടലുകള്‍ നടത്തുക എന്ന ഒരു ലക്ഷ്യമേ ഉള്ളു.

ഈ മത്സരത്തിന് പിന്തുണയുമായി കുടുംബവും കൂടുന്നു ഭാര്യ ആനി, രണ്ടു മക്കള്‍. 2003 മുതല്‍ 14 വര്‍ഷം റിയല്‍ എസ്‌റ്റേറ്റ് രംഗത്തു സജീവ മായി നില്‍ക്കുന്നു. അമേരിക്കയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌റ്റേജ് ഷോകള്‍ അറ്റ്‌ലാന്റയില്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്യുകയാണ് റെജി ചെറിയാന്‍.
റെജി ചെറിയാന്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക