Image

സൈന്യത്തെ അധിക്ഷേപിച്ചിട്ടില്ലന്ന്‌ കോടിയേരി

Published on 28 May, 2017
സൈന്യത്തെ അധിക്ഷേപിച്ചിട്ടില്ലന്ന്‌  കോടിയേരി

തിരുവനന്തപുരം: സൈനീക നിയമത്തിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉറച്ച്‌ നില്‍ക്കുന്നെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പട്ടാളത്തെയല്ല, പട്ടാളനിയമം ദുരുപയോഗം ചെയ്യുന്നതിനെയാണ്‌ താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരം നേടിക്കൊടുക്കുകയാണ്‌ ആര്‍ എസ്‌ എസിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളില്‍ വിഎസിനെ പങ്കെടുപ്പിച്ചില്ലെന്ന വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുപ്പിക്കേണ്ട ഇടങ്ങളിലെല്ലാം വി.എസിനെ ക്ഷണിച്ചിട്ടുണ്ടെന്നും കോടിയേരി കോഴിക്കോട്ട്‌ പറഞ്ഞു. 

രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങു വാഴുന്ന കണ്ണൂരില്‍ പട്ടാളത്തെ ഇറക്കിയാല്‍ നാലാളു കൂടിനിന്നാല്‍  വെടിവെച്ചുകൊല്ലു,  സ്‌ത്രീകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു കോടിയേരിയുെട പ്രസ്‌താവന. ഈ പ്രസ്‌താവന ഉദ്ധരിച്ച്‌ ദ നേഷന്‍ എന്ന പാകിസ്‌താന്‍ പത്രവും ഇന്ത്യന്‍ സൈന്യത്തിനെതിരെ രംഗത്ത്‌ വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക