Image

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കോണ്‍ഫറന്‍സ് കിക്ക്ഓഫ് ഹൂസ്റ്റണില്‍ നടന്നു

ജോയ് തുമ്പമണ്‍ Published on 28 May, 2017
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കോണ്‍ഫറന്‍സ് കിക്ക്ഓഫ് ഹൂസ്റ്റണില്‍ നടന്നു
ഹൂസ്റ്റണ്‍: ഓഗസ്റ്റ് 23 മുതല്‍ 27 വരെ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സിന്റെ കിക്ക്ഓഫ് കര്‍മ്മം ഹൂസ്റ്റണിലെ ഷുഗര്‍ലാന്റ് മാരിയറ്റ് ഹോട്ടലില്‍ വച്ചു നടന്നു. അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ നിന്നുള്ള ഇന്ത്യാ പ്രസ് ക്ലബിന്റെ നേതാക്കള്‍ പങ്കെടുത്തു. വിവിധ ദൃശ്യ- അച്ചടി മാധ്യമങ്ങളുടെ പ്രതിനിധികളും ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഭാരവാഹികളും പങ്കെടുത്തു.

കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങളെക്കുറിച്ചു നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ വിശദീകരിച്ചു. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും അനേകം രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് അവിസ്മരണീയമാക്കുവാന്‍ പ്രാദേശികതലത്തില്‍ വലിയ ക്രമീകരണങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടുവരികയും സാമ്പത്തിക സഹായങ്ങള്‍ പ്രസിഡന്റിനെ ഏല്‍പിക്കുകയും ചെയ്തു.

ചിത്രത്തില്‍ മെഗാ സ്‌പോണ്‍സര്‍ ഡോ. മനു ചാക്കോ, പ്രസിഡന്റ് ശിവന്‍ മുഹമ്മയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നു. ലോക്കല്‍, നാഷണല്‍ ഭാരവാഹികള്‍ സമീപം.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കോണ്‍ഫറന്‍സ് കിക്ക്ഓഫ് ഹൂസ്റ്റണില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക