തന്റെ സമൂഹ്യ പ്രതിബദ്ധത തെളിയിക്കാന്‍ ആമീര്‍ ഖാന്റെ 'സത്യമേവ ജയതേ' പോലൊരു ഷോ ചെയ്യേണ്ട കാര്യമില്ലെന്ന് കമല്‍ ഹസ്സന്. ബിഗ് ബോസിന്റെ തമിഴ് പതിപ്പ് അവതരിപ്പിക്കുന്നത് കമല്‍ ഹസ്സനാണ്. ഇതിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമല്‍.
കമലിനെപ്പോലുള്ള താരങ്ങള്‍ ബിഗ് ബോസ് അവതാരകരായെത്തുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെ സംബന്ധിച്ച് മാധ്യമങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
സത്യമേവ ജയതേ എന്ന പരിപാടി അവതരിപ്പിച്ചിരുന്ന വ്യക്തിയേക്കാള്‍ സാമൂഹ്യ പ്രതിബദ്ധത എനിക്കുണ്ട്. എനിക്ക് ഞാനായാല്‍ മതി. അല്ലാതെ ആര്‍ക്കു മുന്‍പിലും ഒന്നും തെളിയിക്കാനില്ല കമല്‍ പറഞ്ഞു.