Image

വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി നിശ ജൂണ്‍ മൂന്നിന്

Published on 28 May, 2017
വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി നിശ ജൂണ്‍ മൂന്നിന്


വിയന്ന: വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി ട്രസ്റ്റിന്റെ ജീവകാരുണ്യ നിശ ജൂണ്‍ മൂന്നിനു വിയന്നയില്‍ നടക്കും. ട്രസ്റ്റിന്റെ മൂന്നാമത്തെ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്.

ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴയിലെ ഒരു നിര്‍ധന കുടുംബത്തിനാണ് ഭവനം നിര്‍മിച്ച് നല്‍കുന്നത്. ഒറ്റമുറി വീട്ടില്‍ കഴിയുന്ന അമ്മയും മൂന്നു മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിനാണ് തലചായ്ക്കുവാന്‍ ഒരു വീട് എന്ന പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലേപ്പോലെ ശക്തമായ പിന്തുണ നല്‍കിയ മലയാളി സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കുന്നുവെന്നും , വിയന്നയിലെ ആങ്കോണ്‍ ഫ്‌ലാറ്റ്‌സിലെ പാരിഷ് ഹാളില്‍ നടക്കുന്ന ചാരിറ്റി ഈവന്റിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായും മാത്യൂസ് കിഴക്കേക്കര, സോണി ചേന്നുങ്കര, സുനീഷ് മുണ്ടിയാനിക്കല്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക