Image

എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു; വി.മുരളീധരന്‍ മുഖ്യാതിഥി

Published on 28 May, 2017
എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു; വി.മുരളീധരന്‍ മുഖ്യാതിഥി
  കുവൈത്ത് സിറ്റി : അഴിമതി രഹിതമായും, രാജ്യത്തെ പുരോഗതിയിലേക്കും ശ്രേയസിലേക്കും നയിച്ച് കൊണ്ടും വിജയകരമായ മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന നരേന്ദ്രമോദി സര്‍ക്കാരിന് അനുമോദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഭാരതീയ പ്രവാസി പരിഷത് ന്ധഉജ്വല്‍ ഭാരത്’ എന്ന പേരില്‍ അനുമോദന സാംസ്‌കാരീക സമ്മേളനം സംഘടിപ്പിച്ചു. 

അബ്ബാസിയ ജമയ്യ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ദേശീയ നിര്‍വാഹക സമിതി അഗവുമായ വി.മുരളിധരന്‍ വിശിഷ്ടാതിഥി ആയിരുന്നു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനാകാത്ത ഓരോ ദിവസവും ഓരോ വിവാദങ്ങളും ഓരോ വീഴ്ചകളും കേരളയീര്‍ക്ക് സമ്മാനിക്കുന്ന ഇടത് സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ ഭരണപരാജയവും, 136 കോടിയോളം വരുന്ന സര്‍വ ജനങ്ങക്കും ആശ്വാസവും പ്രതീക്ഷയും നല്‍കി കൊണ്ട് അഴിമതിയുടെ ചെറിയ ആരോപണത്തിന് പോലും ഇട നല്‍കാതെ സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി വിജയകരമായ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനേയും രാഷ്ട്രീയം മാറ്റി വെച്ച് സത്യസന്ധമായി ജനങ്ങള്‍ വിലയിരുത്തണമെന്ന് മുരളിധരന്‍ അഭ്യര്‍ത്ഥിച്ചു.

രാജശേഖരന്‍ അധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി നാരായണന്‍ സ്വാഗതം ആശംസിച്ചു. കുവൈറ്റ് ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ശശിധരന് വേദിയില്‍ വെച്ച് യാത്രയയപ്പ് നല്‍കുകയുണ്ടായി. ഇന്ത്യന്‍ എംബസിയെ പ്രതിനിധികരിച്ചു കൃഷ്ണ കുമാര്‍ സഹലും. കൂടാതെ എം.കെ സുമോദ്, പി.വി.വിജയരാഘവന്‍ തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിക്കാന്‍ വേദിയില്‍ ഉണ്ടായിരുന്നു. സ്ത്രി ശക്തി അംഗങ്ങള്‍ ചേര്‍ന്ന് ആലപിച്ച വന്ദേമാതരവും ദേശഭക്തി ഗാനവും ഏറെ ശ്രദ്ധേയമായി. കൃഷ്ണകുമാര്‍ യോഗത്തില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക