Image

വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയില്‍ –പിണറായി വിജയന്‍

Published on 28 May, 2017
വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയില്‍ –പിണറായി വിജയന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.എ.ജിയുടെ വിമര്‍ശനം അതീവ ഗൗരവമുള്ളതാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഈ സര്‍ക്കാറിന് മേല്‍ ബാധ്യത അടിച്ചേല്‍പിച്ചു. സി.എ.ജിയുടെ വിമര്‍ശനത്തെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഇത് അദാനിക്ക് 29,000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ ഉപകരിക്കുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് സി.പി.എം നേതാവ് വി.എസ് അച്ച്യുതാനന്ദനും ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആ?രോപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക