Image

കണ്ണൂരിലെ പരസ്യ കശാപ്പ്‌; യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 29 May, 2017
കണ്ണൂരിലെ  പരസ്യ കശാപ്പ്‌; യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സസ്‌പെന്‍ഷന്‍


കണ്ണൂര്‍: കണ്ണൂരില്‍ പൊതുജനമധ്യത്തില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ എതിരെ അഖിലേന്ത്യാ നേതൃത്വത്തിന്റെ നടപടി. 

 പരസ്യമായി മാടിനെ അറുക്കാന്‍ നേതൃത്വം നല്‍കിയ കണ്ണൂര്‍ പാര്‍ലമെന്റ്‌ മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നി മൂന്ന്‌ പേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ നേതൃത്വം സസ്‌പെന്‍ഡ്‌ ചെയ്‌തു. 

ജോഷി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ്‌ നടപടി.

യൂത്ത്‌ കോണ്‍ഗ്രസ്‌ നടപടിക്ക്‌ പിന്നാലെ കെപിസിസിയും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തു. കോണ്‍ഗ്രസ്‌ അംഗത്വം റദ്ദാക്കിയതായി കെപിസിസി പ്രസിഡന്റെ എംഎം ഹസന്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തോട്‌ വിശദീകരണം ചോദിക്കുക പോലും ചെയ്യാതെയാണ്‌ വിഷയത്തില്‍ ഉടനടിയുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ നടപടി. സംഭവം കിരാതമാണെന്ന്‌ പറഞ്ഞ്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്ത്‌ വന്നതോടെ നടപടി ഉറപ്പായിരുന്നു.

കേരളത്തില്‍ സംഭവിച്ചത്‌ ബുദ്ധിശൂന്യവും കിരാതവും തനിക്കും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണെന്ന്‌ രാഹുല്‍ ഗാന്ധി നിലപാടെടുത്തു. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 

 പിന്നാലെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ നേതൃത്വം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക