Image

ബാഗ്‌ ഉപേക്ഷിച്ച നിലയില്‍ : പത്താന്‍കോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

Published on 29 May, 2017
ബാഗ്‌  ഉപേക്ഷിച്ച നിലയില്‍ :  പത്താന്‍കോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം


പത്താന്‍കോട്ട്‌: പാകിസ്‌താനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു പടിഞ്ഞാറന്‍ പഞ്ചാബിലെ പത്താന്‍കോട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ അജ്ഞാത ബാഗ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. മാംഗുണ്‍ ആര്‍മി കന്റോണ്‍മെന്റ്‌ ബേസിലും പരിസര പ്രദേശങ്ങളിലും ആര്‍മിയും എസ്‌.ഡബ്യൂ.എ.ടി കമാന്‍ഡോകളും പൊലീസും നടത്തിയ തിരച്ചിലിലാണ്‌ ചാക്കില്‍ ഒളിപ്പിച്ച ബാഗ്‌ കണ്ടെത്തിയത്‌.

ജമ്മു എന്ന്‌ എഴുതിയ മൂന്ന്‌ സൈനിക യൂണിഫോമുകള്‍ ബാഗിനുള്ളില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക