Image

തേന്‍കെണി വിവാദം: മുന്‍ മന്ത്രി ശശീന്ദ്രനെതിരെ കേസെടുത്തു

Published on 29 May, 2017
തേന്‍കെണി വിവാദം:  മുന്‍ മന്ത്രി ശശീന്ദ്രനെതിരെ കേസെടുത്തു



തിരുവനന്തപുരം: തേന്‍കെണിവിവാദത്തെ തുടര്‍ന്ന്‌ രാജിവെച്ച മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുത്തു. ശശീന്ദ്രന്‍ നിരന്തരംഫോണ്‍ വിളിച്ച്‌ ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. ജൂലൈ 28 ന്‌ ശശീന്ദ്രന്‍ നേരിട്ട്‌ ഹാജരാകണമെന്നും കോടതി അറിയിച്ചു.

ഒദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്‌തുവെന്നാണ്‌ പരാതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക