Image

രക്തസമ്മര്‍ദ്ദവും പനിയും വി.എസ്‌ അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 29 May, 2017
രക്തസമ്മര്‍ദ്ദവും പനിയും വി.എസ്‌ അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ്‌ അച്യുതാനന്ദനെ രക്തസമ്മര്‍ദ്ദവും പനിയും ശ്വാസതടസവുമുണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളൂര്‍ റോയല്‍ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്‌.


 ശരീരത്തില്‍ സോഡിയത്തിന്റെ അളവില്‍ കുറവുണ്ടായതായും കണ്ടെത്തി. വിദഗ്‌ദ്ധ ഡോക്ടമാര്‍ അദ്ദേഹത്തെ പരിശോധിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി തന്നെ അദ്ദേഹത്തെ റൂമിലേക്ക്‌ മാറ്റുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക