Image

പൊതുസ്ഥലത്ത്‌ മൂത്രമൊഴിക്കുന്നത്‌ തടഞ്ഞ യുവാവിനെ തല്ലിക്കൊന്നു

Published on 29 May, 2017
പൊതുസ്ഥലത്ത്‌ മൂത്രമൊഴിക്കുന്നത്‌ തടഞ്ഞ യുവാവിനെ തല്ലിക്കൊന്നു

ന്യൂദല്‍ഹി: പൊതുസ്ഥലത്ത്‌ മൂത്രമൊഴിക്കുന്നത്‌ തടഞ്ഞെന്ന്‌ ആരോപിച്ച്‌ ഓട്ടോറിക്ഷ െ്രെഡവറെ യുവാക്കള്‍ തല്ലിക്കൊന്നു. രവീന്ദ്ര കുമാര്‍ (32) ആണ്‌ കൊല്ലപ്പെട്ടത്‌. ദല്‍ഹി മെട്രോ സ്‌റ്റേഷന്‌ സമീപം ജി ടി ബി നഗറില്‍ ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം.

മെട്രോ സ്‌റ്റേഷന്‌ സമീപം രണ്ട്‌ യുവാക്കള്‍ മുത്രമൊഴിക്കാന്‍ ശ്രമിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ട കുമാര്‍ അവരെ തടയുകയും പൊതു ശൗചാലയത്തില്‍ പോയി മൂത്രമൊഴിക്കാന്‍ ഇരുവര്‍ക്കും രണ്ട്‌ രൂപ കൊടുക്കുകയും ചെയ്‌തിരുന്നു. 

ഇതില്‍ അപമാനിതരായ യുവാക്കള്‍ പ്രതികാരം ചെയ്യുമെന്നും മുഖത്തിന്റെ ഷേപ്പ്‌ മാറ്റുമെന്നും പറഞ്ഞ്‌ മടങ്ങി. തുടര്‍ന്ന്‌ 20 ഓളം ആളുകള്‍ രാത്രി കുമാറിനെ തേടി വരികയും തുണിയില്‍ കല്ലിട്ടും, മര കഷ്‌ണങ്ങള്‍ ഉപയോഗിച്ചും മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

യുവാക്കളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന്‌ സ്ഥലത്തുണ്ടായിരുന്ന മറ്റ്‌ ഓട്ടോ െ്രെഡവര്‍മാര്‍ പോലീസിനോട്‌ പറഞ്ഞു.

 പ്രതികള്‍ മദ്യം വാങ്ങിയ കടയിലെ സി സി ടി വിയില്‍നിന്നും ഇവരെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ്‌ കരുതുന്നതെന്നും പോലീസ്‌ വ്യക്തമാക്കി.

ഒരു വര്‍ഷം മുമ്പ്‌ വിവാഹിതനായ കുമാറിന്റെ ഭാര്യ ഗര്‍ഭിണിയാണ്‌. മൂന്ന്‌ സഹോദരന്മാരോടും രക്ഷിതാക്കളോടും കൂടി ഒരു വീട്ടിലായിരുന്നു കുമാര്‍ താമസിച്ചിരുന്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക