Image

അര്‍ണബ്‌ ഗോസ്വാമിക്ക്‌ ഹൈക്കോടതി നോട്ടീസ്‌

Published on 29 May, 2017
അര്‍ണബ്‌ ഗോസ്വാമിക്ക്‌ ഹൈക്കോടതി നോട്ടീസ്‌

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സ്‌ എം.പി. ശശി തരൂര്‍ ഫയല്‍ ചെയ്‌ത അപകീര്‍ത്തിക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ്‌ ഗോസ്വാമിക്ക്‌ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്‌. നാലാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്ന്‌ കോടതി നിര്‍ദേശിച്ചു.

സ്വകാര്യ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ചായിരുന്നു തരൂര്‍ കഴിഞ്ഞ വെള്ളിയാഴ്‌ച കേസ്‌ ഫയല്‍ ചെയ്‌തത്‌. 

ചില സ്വകാര്യ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍, സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിന്‌ പങ്കുണ്ടെന്ന്‌ അര്‍ണബ്‌ ഗോസ്വാമി പ്രചരിപ്പിച്ചുവെന്നും തരൂര്‍ ആരോപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക