Image

ഇനി തന്റെ ജീവിതത്തില്‍ ഒരു പുരുഷന്‍ ഉണ്ടാവില്ലന്ന്‌ നടി ചാര്‍മിള

Published on 29 May, 2017
ഇനി തന്റെ ജീവിതത്തില്‍ ഒരു പുരുഷന്‍ ഉണ്ടാവില്ലന്ന്‌ നടി ചാര്‍മിള
ഇനി ജീവിതത്തില്‍ ഒരു പ്രണയവും വിവാഹവുമുണ്ടാവില്ല എന്ന്‌ നടി  ചാര്‍മിള പറയുന്നു. മഴവില്‍ മനോരമിലെ ഒന്നും ഒന്നും മൂന്ന്‌ എന്ന പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ ഇനി ജീവിതത്തില്‍ ഒരു പുരുഷനുണ്ടാവില്ല എന്ന്‌ ചാര്‍മിള പറഞ്ഞത്‌. 

 മകന്‌ വേണ്ടി ഒരു ദാമ്പത്യ ജീവിതം ഏറെ ആഗ്രഹിച്ച ആളാണ്‌ ഞാന്‍. എനിക്കത്‌ വിധിച്ചിട്ടില്ല. ഇനി എന്റെ ജീവിതത്തില്‍ മകനല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവില്ല. കാണുന്ന പുരുഷന്മാരെ സുഹൃത്തായും സഹോദരനായുമൊക്കെ ഏറ്റെടുക്കാന്‍ തയ്യാറാണ്‌. പക്ഷെ ജീവിത പങ്കാളിയായി ഇനിയൊരു പുരുഷന്‍ വേണ്ട. എനിക്ക്‌ സെലക്ഷനില്ല. മകനെ വളര്‍ത്തണം എന്ന്‌ മാത്രമേ ആഗ്രഹമുള്ളൂ. അവിനിപ്പോള്‍ എട്ട്‌ വയസ്സായി. മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്‌. 

വലുതാവുമ്പോള്‍ അവന്‍ പ്രണയിച്ച്‌ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തോട്ടെ. എനിക്ക്‌ ഒട്ടും സെലക്ഷനില്ല. എനിക്ക്‌ തന്നെ ജീവിതത്തില്‍ ഒരാളെ കണ്ടെത്താന്‍ കഴിയാതാവുമ്പോള്‍ ഞാനെങ്ങനെ മകന്‌ ഒരു പെണ്ണിനെ കാണിച്ചു കൊടുക്കും എന്നാണ്‌ ചാര്‍മിള ചോദിക്കുന്നത്‌. 

ബാബു ആന്റണിയായിരുന്നു ചാര്‍മിളയുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷന്‍. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നു. ആ പ്രണയം പൊളിഞ്ഞു. ശേഷം ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം ചെയ്‌തു. അതും നാല്‌ മാസം കൊണ്ട്‌ വേര്‍പെട്ടു. രാജേഷ്‌ എന്നയാളുമായുള്ള വിവാഹത്തിലാണ്‌ ചാര്‍മിളയ്‌ക്ക്‌ കുഞ്ഞ്‌ ജനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക