Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ രണ്ടിന്

Published on 29 May, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ രണ്ടിന്

      സൂറിച്ച്: സീറോ മലബാര്‍ െ്രെകസ്തവരുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദുക്‌റാന തിരുനാള്‍ സൂറിച്ചില്‍ ആഘോഷിക്കുന്നു. ജൂലൈ രണ്ടിന് വിന്റര്‍ത്തൂറിലെ സെന്റ് ലൌറത്തിയൂസ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍.

വൈകുന്നേരം 4.30 ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണവും 8.30 ന് സ്‌നേഹവിരുന്നും നടക്കും.

മാര്‍ത്തോമ്മശ്ലീഹായുടെ ഓര്‍മപ്പെരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പ്ലാപ്പള്ളി, അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക