Image

നോട്ടിംഗ്ഹാമില്‍ ഗുരുപ്രസാദ് സ്വാമിക്ക് സ്വീകരണം ജൂണ്‍ ഒന്നിന്

Published on 29 May, 2017
നോട്ടിംഗ്ഹാമില്‍ ഗുരുപ്രസാദ് സ്വാമിക്ക് സ്വീകരണം ജൂണ്‍ ഒന്നിന്
ലണ്ടന്‍: ശിവഗിരി മഠം സന്യാസി ശ്രേഷ്ഠന്‍ ഗുരുപ്രസാദ് സ്വാമിക്ക് നോട്ടിംഗ്ഹാമില്‍ സ്വീകരണം നല്‍കുന്നു. നോട്ടിംഗ്ഹാം മലയാളികൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. 

ജൂണ്‍ ഒന്നിന് (വ്യാഴം) ബീസ്റ്റണിലെ ശ്രീ ദുര്‍ഗ അമ്മന്‍ ക്ഷേത്ര ഹാളില്‍ പ്രാര്‍ഥനയും തുടര്‍ന്ന് ഗുരുപ്രസാദ് സ്വാമികളുടെ പ്രഭാഷണവും അരങ്ങേറും. മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ലോകത്ത് കുടുംബത്തിന്റെ പ്രസക്തിയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പ്രദാനം ചെയ്യുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടും. 

28ന് സേവനം യുകെയുടെ വാര്‍ഷിക ആഘോഷങ്ങളില്‍ ഗുരുപ്രസാദ് സ്വാമികള്‍ പങ്കെടുത്തിരുന്നു. യുകെയിലെ സീറോ മലബാര്‍ സഭാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ മുഖ്യാതിഥിയായിരുന്നു. 

റിപ്പോര്‍ട്ട് : ദിനേശ് വെള്ളാപ്പിള്ളി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക