Image

കല കുവൈറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

Published on 30 May, 2017
കല കുവൈറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ജൂണ്‍ രണ്ടിന് (വെള്ളി) വൈകുന്നേരം 7.30ന് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിലാണ് പരിപാടി. 

ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി കുവൈത്തിലെത്തിച്ചേരുന്ന തോമസ് ചാണ്ടിക്കും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാറിനും പരിപാടിയില്‍ സ്വീകരണം നല്‍കും.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായ് ഭാരവാഹികള്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക്: 60383336 (അബാസിയ), 55484818 (സാല്‍മിയ), 66097405 (അബുഹലീഫ), 66013891 (ഫഹാഹീല്‍).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക