Image

കുവൈത്തില്‍ കോട്ടയം സ്വദേശിയായ യുവതി സുമനസുകളുടെ സഹായം തേടുന്നു

Published on 30 May, 2017
കുവൈത്തില്‍ കോട്ടയം സ്വദേശിയായ യുവതി സുമനസുകളുടെ സഹായം തേടുന്നു
   കുവൈത്ത് സിറ്റി: അര്‍ബുദം ബാധിച്ച് ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോട്ടയം സ്വദേശി ബിന്ദു പ്രസാദ് സുമനസുകളുടെ സഹായം തേടുന്നു. 

കഴിഞ്ഞ ഒന്നര വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ചികില്‍സയുടെ ന്ധഭാഗമായി ഒരു ശസ്ത്രക്രിയ നടന്നു. ഇപ്പോള്‍ തീരെ അവശയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് എംബസി മുഖേന ഓട്ട്പാസ് തയാറാക്കിയിട്ടുണ്ട്. 

ബിന്ദുവിന് നാട്ടില്‍ നാല് കുട്ടികളുണ്ട്. ഒരു കുട്ടി ഡിഗ്രിക്ക് പഠിക്കുന്നു. സാന്പത്തികമായ് പിന്നോക്കം നില്‍ക്കുന്ന ഇവരെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കല കുവൈറ്റ് പ്രവര്‍ത്തകരെ 66863957, 60383336, 60991998, 55484818, 66736369, 66097405, 66117670 എന്നീ നന്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക